എടനീര്‍: സ്കൂള്‍-കോളേജ് ക്യാമ്പസുകളില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നുപയോഗത്തിനെതിരെ ആസാദ് സേന രൂപീകരിച്ച് നിരവധി ബോധവത്കരണ പരിപാടികളാണ് എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്നത്. ആന്റി നാര്‍ക്കോട്ടിക് പ്രവര്‍ത്തനം, സ്കൂള്‍ പരിസരത്തുള്ള വ്യാപാരികള്‍ക്കുള്ള ബോധവല്‍ക്കരണം, പോക്സോ ബോധവല്‍ക്കരണം, ജനമൈത്രീ പൊലീസുമായി സഹകരിച്ച് ട്രാഫിക് ബോധവല്‍ക്കരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ നടത്തിയത്. ഇപ്പോള്‍ മയക്കു മരുന്നുപയോഗത്തിനെതിരെ ഹ്രസ്വ ചിത്രവുമായി (ഷോര്‍ട്ട് ഫിലിം ) വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.
‘അരുതേ’ എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം എടനീര്‍ മഠാധിപതി ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജി നിര്‍വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് സലിം എടനീര്‍, ടി.എം ശ്രീജ, ഐ.കെ വാസുദേവന്‍, പി. പ്രഭാകരന്, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
യുവ നടനും സംവിധായകനുമായ സായി കൃഷ്ണയാണ് വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ക്ക് തിരക്കഥയെഴുതി സംവിധാനമൊരുക്കുന്നത്. രഞ്ജിത്ത് ശര്‍മ്മ ക്യാമറ ചലിപ്പിക്കും.
എന്‍.എസ്.എസ് വളണ്ടിയര്‍മാരായ (വിദ്യാര്‍ത്ഥികളായ) അഭിരാജ്, മിഥുന്‍രാജ്, അഖിനേഷ്, ആദര്‍ശ്, മുഹമ്മദ് ആഫില്‍, ആദിത്യനാഥ്, നന്ദിത, അമൃത എന്നിവര്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കും. കാസര്‍കോടിലെ വിവിധ ലൊക്കേഷനുകളിലായി സെപ്റ്റംബര്‍ അവസാന വാരം ചിത്രീകരണം പൂര്‍ത്തിയാക്കും.