മംഗളൂരു മല്‍പെ ബീച്ച് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന പെണ്‍കുട്ടികള്‍ അടക്കമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളെ വാഹനം തടഞ്ഞ് അക്രമിച്ചു; ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു മല്‍പെ ബീച്ച് സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്ന പെണ്‍കുട്ടികള്‍ അടക്കമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളെ വാഹനം തടഞ്ഞ് അക്രമിച്ചു. ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ഥികളാണ് അക്രമത്തിനിരയായത്. സൂറത്കല്‍ ടോള്‍ ബൂത്തിന് സമീപത്താണ് സംഭവം. ഇതുസംബന്ധിച്ച് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ സാവിയോ ടി അലോന്‍സോ (20) നല്‍കിയ പരാതിയില്‍ ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും പ്രതികള്‍ അറസ്റ്റിലാകുകയും ചെയ്തു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ പ്രീതം ഷെട്ടി, അര്‍ഷിത്, ശ്രീനിവാസ്, രാകേഷ്, അഭിഷേക് എന്നിവരെയാണ് അറസ്റ്റ് […]

മംഗളൂരു: മംഗളൂരു മല്‍പെ ബീച്ച് സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്ന പെണ്‍കുട്ടികള്‍ അടക്കമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളെ വാഹനം തടഞ്ഞ് അക്രമിച്ചു. ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ഥികളാണ് അക്രമത്തിനിരയായത്. സൂറത്കല്‍ ടോള്‍ ബൂത്തിന് സമീപത്താണ് സംഭവം. ഇതുസംബന്ധിച്ച് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ സാവിയോ ടി അലോന്‍സോ (20) നല്‍കിയ പരാതിയില്‍ ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും പ്രതികള്‍ അറസ്റ്റിലാകുകയും ചെയ്തു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ പ്രീതം ഷെട്ടി, അര്‍ഷിത്, ശ്രീനിവാസ്, രാകേഷ്, അഭിഷേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തില്‍ ഹിന്ദു പെണ്‍കുട്ടികളുണ്ടെന്നാരോപിച്ചായിരുന്നു അക്രമം. എന്നാല്‍ ഹിന്ദു പെണ്‍കുട്ടികളുണ്ടായിരുന്നില്ലെന്നും വാഹനത്തില്‍ രണ്ട് ക്രിസ്ത്യന്‍ വിദ്യാര്‍ഥികളും ഒരു മുസ്ലീം വിദ്യാര്‍ഥിയും മൂന്ന് മുസ്ലീം പെണ്‍കുട്ടികളുമാണുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it