പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പങ്കെടുത്ത പുസ്തകപ്രകാശനചടങ്ങിനിടെ വിദ്യാര്‍ഥികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും കെട്ടിപ്പിടിച്ച് ചുംബിച്ചത് വിവാദമായി; പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികളെയും കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

ബെല്‍ത്തങ്ങാടി: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങിനിടെ വിദ്യാര്‍ഥികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പരം കെട്ടിപ്പിടിച്ച് ചുംബച്ചത് വിവാദമായി. പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികളെയും വ്യാഴാഴ്ച കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ആണ്‍കുട്ടിയും പെണ്‍കുട്ടിയും വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ടവരായതിനാല്‍ ചില സംഘടനകള്‍ ഇടപെട്ടതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി. ആണ്‍കുട്ടിക്കെതിരെ വധഭീഷണിയും ഉയര്‍ന്നു. അതേസമയം വിദ്യാര്‍ത്ഥികളെ കുറിച്ച് ഓണ്‍ലൈനില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ കോളേജ് മാനേജ്‌മെന്റ് ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.സംഭവം അറിഞ്ഞതോടെ രണ്ട് വിദ്യാര്‍ത്ഥികളെയും കോളേജില്‍ […]

ബെല്‍ത്തങ്ങാടി: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങിനിടെ വിദ്യാര്‍ഥികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പരം കെട്ടിപ്പിടിച്ച് ചുംബച്ചത് വിവാദമായി. പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികളെയും വ്യാഴാഴ്ച കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ആണ്‍കുട്ടിയും പെണ്‍കുട്ടിയും വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ടവരായതിനാല്‍ ചില സംഘടനകള്‍ ഇടപെട്ടതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി. ആണ്‍കുട്ടിക്കെതിരെ വധഭീഷണിയും ഉയര്‍ന്നു. അതേസമയം വിദ്യാര്‍ത്ഥികളെ കുറിച്ച് ഓണ്‍ലൈനില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ കോളേജ് മാനേജ്‌മെന്റ് ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
സംഭവം അറിഞ്ഞതോടെ രണ്ട് വിദ്യാര്‍ത്ഥികളെയും കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച ബെല്‍ത്തങ്ങാടി ടൗണില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പങ്കെടുത്തപ്പോഴാണ് വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പെരുമാറ്റമുണ്ടായത്.

Related Articles
Next Story
Share it