പടന്ന: അനീതികള്‍ നടമാടുന്ന കെട്ട കാലത്ത് നീതിയുടെ ശബ്ദമായ വിദ്യാര്‍ത്ഥികളാണ് സമൂഹത്തില്‍ വലിയ പ്രതീക്ഷ ഉളവാക്കുന്നതെന്ന് സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡണ്ട് അംജദ് അലി ഇ.എം. പറഞ്ഞു. എസ്.ഐ.ഒ ജില്ലാ കമ്മിറ്റി പടന്നയില്‍ നടത്തിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമ്പസുകളിലും തെരുവുകളിലും വിശ്വാസത്തിന്റെ കരുത്തില്‍ നീതിക്ക് വേണ്ടി നിലയുറപ്പിക്കുന്നവരായി വിദ്യാര്‍ത്ഥികള്‍ മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ നാഫിഹ് അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡണ്ട് ബഷീര്‍ ഷിവപുരം, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് വി.കെ ജാസ്മിന്, ഗേള്‍സ് ഇസ്ലാമിക് ഓര്ഗനൈസേഷന് ജില്ലാ സമിതി അംഗം തഹ്സീന സയ്യിദ് സംസാരിച്ചു.
എസ്.ഐ.ഒ ജില്ലാ സെക്രട്ടറി തബ്ഷീര്‍ കമ്പാര്‍ സ്വാഗതവും തൃക്കരിപ്പൂര്‍ ഏരിയ പ്രസിഡണ്ട് അന്‍വര്‍ ഷാ നന്ദിയും പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി ഉബൈദ് സി. എ, ജാസിര്‍ പടന്ന, സാദിഖ് സി കെ തുടങ്ങിയവര്‍ നേതൃത്വം നല്കി.