വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വീസ് മേഖലകള്‍ കൈയടക്കാന്‍ പ്രാപ്തരാകണം-സി.ടി

ചെമ്മനാട്: വളര്‍ന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് മേഖലകള്‍ കൈയടക്കുന്നതിനോടൊപ്പം തന്നെ സിവില്‍ സര്‍വീസ് മേഖല കൂടി കൈയടക്കാന്‍ മുന്നോട്ട് വരണമെന്ന് മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി.ടി. അഹമ്മദലി പറഞ്ഞു.ചെമ്മനാട് ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് സംഘടിപ്പിച്ച എം.ബി.ബി.എസ്, പ്ലസ് ടു, എസ്.എസ്.എല്‍.സി, കുട്ടികള്‍ക്കും ഹാഫിള് ആയ കുട്ടികള്‍ക്കും ടോപ്പര്‍ അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ. താഹ അധ്യക്ഷത വഹിച്ചു.ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കളനാട് […]

ചെമ്മനാട്: വളര്‍ന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് മേഖലകള്‍ കൈയടക്കുന്നതിനോടൊപ്പം തന്നെ സിവില്‍ സര്‍വീസ് മേഖല കൂടി കൈയടക്കാന്‍ മുന്നോട്ട് വരണമെന്ന് മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി.ടി. അഹമ്മദലി പറഞ്ഞു.
ചെമ്മനാട് ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് സംഘടിപ്പിച്ച എം.ബി.ബി.എസ്, പ്ലസ് ടു, എസ്.എസ്.എല്‍.സി, കുട്ടികള്‍ക്കും ഹാഫിള് ആയ കുട്ടികള്‍ക്കും ടോപ്പര്‍ അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ. താഹ അധ്യക്ഷത വഹിച്ചു.
ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കളനാട് ഉദ്ഘാടനം ചെയ്തു.
കെ.ടി. നിയാസ്, ബദറുല്‍ മുനീര്‍, അമീര്‍ പാലോത്ത്, സി.പി. ഉബൈദ്, പി.എം. അബ്ദുല്ല, കെ.വി. സുല്‍വാന്‍, എസ്.എ. സഹീദ്, ഷംസുദ്ദീന്‍ ചിറാക്കല്‍, സുബൈദ ഉസൈന്‍കുഞ്ഞി, അറഫാത്ത് ഷംനാട് പ്രസംഗിച്ചു.
സി.എച്ച്. സാജു സ്വാഗതവും സമീര്‍. കെ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it