ലഹരിക്കെതിരെ പോരാടാന്‍ സ്റ്റുഡന്റ്‌സ് പൊലീസ് മുന്‍പന്തിയിലുണ്ടാകണം -ജില്ലാ പൊലീസ് ചീഫ്

കാഞ്ഞങ്ങാട്: ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ സ്റ്റുഡന്റ്‌സ് പൊലീസ് മുന്‍പന്തിയില്‍ നിന്ന് പങ്കാളികളാകണമെന്നും സ്‌കൂള്‍ പരിസരത്തും മറ്റും ലഹരി കൈമാറ്റവും ഉപയോഗവും കണ്ടാല്‍ ഉടന്‍ പൊലീസിനെ അറിയക്കണമെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ പറഞ്ഞു. ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സ്റ്റുഡന്റ്സ് പൊലീസ് പാസിങ്ങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അവര്‍. ദുര്‍ഗ ഹയര്‍ സെക്കണ്ടറി, മടിക്കൈ, ഹൊസ്ദുര്‍ഗ്, രാംനഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ സ്റ്റുഡന്റ്‌സ് പൊലീസ് പാസിങ്ങ് ഔട്ട് പരേഡാണ് നടന്നത്.കാഞ്ഞങ്ങാട് നഗരസഭ […]

കാഞ്ഞങ്ങാട്: ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ സ്റ്റുഡന്റ്‌സ് പൊലീസ് മുന്‍പന്തിയില്‍ നിന്ന് പങ്കാളികളാകണമെന്നും സ്‌കൂള്‍ പരിസരത്തും മറ്റും ലഹരി കൈമാറ്റവും ഉപയോഗവും കണ്ടാല്‍ ഉടന്‍ പൊലീസിനെ അറിയക്കണമെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ പറഞ്ഞു. ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സ്റ്റുഡന്റ്സ് പൊലീസ് പാസിങ്ങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അവര്‍. ദുര്‍ഗ ഹയര്‍ സെക്കണ്ടറി, മടിക്കൈ, ഹൊസ്ദുര്‍ഗ്, രാംനഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ സ്റ്റുഡന്റ്‌സ് പൊലീസ് പാസിങ്ങ് ഔട്ട് പരേഡാണ് നടന്നത്.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത മുഖ്യാതിഥിയായി.
അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ബാബു പെരിങ്ങേത്ത്, ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാര്‍, പി.ടി.എ പ്രസിഡണ്ടുമാര്‍, പ്രിന്‍സിപ്പല്‍മാര്‍, പ്രഥമാധ്യാപകര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it