ഹൈടെക് കൃഷി രീതിയുമായി പടന്നക്കാട് കാര്‍ഷിക കോളേജിലെ വിദ്യാര്‍ത്ഥികള്‍

കാഞ്ഞങ്ങാട്: നിയന്ത്രിത കാലാവസ്ഥയില്‍ സംരക്ഷണ കവചത്തില്‍ വിളകള്‍ പരിപാലിക്കുന്ന ഹൈടെക് കൃഷി രീതിയുമായി പടന്നക്കാട് കാര്‍ഷിക കോളേജിലെ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ പരിചയ പഠന പരിപാടിയുടെ ഭാഗമായാണ് 12 സെന്റ്‌വിസ്താരമുള്ള പോളീഹൌസില്‍ കക്കിരി കൃഷി ഇറക്കിയത്. പോളിഹൗസില്‍ വളരെ ലാഭകരമായി കൃഷി ചെയ്യാന്‍ യോജിച്ച കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ സങ്കരഇനമായ കെ.പി.സി.എച്ച് -1 ആണ് കൃഷിക്കായി തിരഞ്ഞെടുത്തത്. പരാഗണമില്ലാതെ തന്നെ കായ പിടിക്കുന്നു എന്നാണ് ഇതിന്റെ പ്രത്യേകത. കോളേജിലെ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ 12 പേരടങ്ങുന്ന […]

കാഞ്ഞങ്ങാട്: നിയന്ത്രിത കാലാവസ്ഥയില്‍ സംരക്ഷണ കവചത്തില്‍ വിളകള്‍ പരിപാലിക്കുന്ന ഹൈടെക് കൃഷി രീതിയുമായി പടന്നക്കാട് കാര്‍ഷിക കോളേജിലെ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ പരിചയ പഠന പരിപാടിയുടെ ഭാഗമായാണ് 12 സെന്റ്‌വിസ്താരമുള്ള പോളീഹൌസില്‍ കക്കിരി കൃഷി ഇറക്കിയത്. പോളിഹൗസില്‍ വളരെ ലാഭകരമായി കൃഷി ചെയ്യാന്‍ യോജിച്ച കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ സങ്കരഇനമായ കെ.പി.സി.എച്ച് -1 ആണ് കൃഷിക്കായി തിരഞ്ഞെടുത്തത്. പരാഗണമില്ലാതെ തന്നെ കായ പിടിക്കുന്നു എന്നാണ് ഇതിന്റെ പ്രത്യേകത.
കോളേജിലെ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ 12 പേരടങ്ങുന്ന സംഘമാണ് വിത്ത് മുതല്‍ വിപണനം വരെയുള്ള കാര്യങ്ങള്‍ നോക്കി നടത്തുന്നത്. ഒരു മീറ്റര്‍ ഇടയകലത്തില്‍ വാരങ്ങള്‍ എടുത്ത് ഓരോ വാരത്തിലും 50 സെ.മീ. അകലത്തില്‍ ആണ് തൈകള്‍ നട്ടത്. കണിക ജലസേചന രീതിയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

Related Articles
Next Story
Share it