സ്‌കൂള്‍ബസ് ചുറ്റുമതിലിലിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ബദിയടുക്ക: നിയന്ത്രണം വിട്ട സ്‌കൂള്‍ബസ് ചുറ്റുമതിലിലിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സൂരംബയല്‍ സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെ മുണ്ട്യത്തടുക്ക പള്ളം ഗുണാജെയിലാണ് അപകടമുണ്ടായത്. കൂടുതല്‍ വിദ്യാര്‍ത്തികളെ കയറ്റുന്നതിനായി പോകുകയായിരുന്ന ബസ് ഗണാജെ ഇറക്കത്തില്‍ വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ ചുറ്റുമതിലില്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ആറ് വിദ്യാര്‍ത്ഥികളെ കാസര്‍കോട്ടെ സ്വകാര്യസ്പത്രിയിലും മറ്റ് വിദ്യാര്‍ത്ഥികളെ കാഞ്ഞങ്ങാട്ടെ വിവിധ ആസ്പത്രികളിലും പ്രവേശിപ്പിച്ചു. ഡ്രൈവര്‍ സിദ്ദിഖ് ഒളമുഗറിന്റെ ശ്രദ്ധയോടെയുള്ള ഇടപെടല്‍ കൊണ്ട് സ്‌കൂള്‍ബസ് മറിയാതെ […]

ബദിയടുക്ക: നിയന്ത്രണം വിട്ട സ്‌കൂള്‍ബസ് ചുറ്റുമതിലിലിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സൂരംബയല്‍ സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെ മുണ്ട്യത്തടുക്ക പള്ളം ഗുണാജെയിലാണ് അപകടമുണ്ടായത്. കൂടുതല്‍ വിദ്യാര്‍ത്തികളെ കയറ്റുന്നതിനായി പോകുകയായിരുന്ന ബസ് ഗണാജെ ഇറക്കത്തില്‍ വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ ചുറ്റുമതിലില്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ആറ് വിദ്യാര്‍ത്ഥികളെ കാസര്‍കോട്ടെ സ്വകാര്യസ്പത്രിയിലും മറ്റ് വിദ്യാര്‍ത്ഥികളെ കാഞ്ഞങ്ങാട്ടെ വിവിധ ആസ്പത്രികളിലും പ്രവേശിപ്പിച്ചു. ഡ്രൈവര്‍ സിദ്ദിഖ് ഒളമുഗറിന്റെ ശ്രദ്ധയോടെയുള്ള ഇടപെടല്‍ കൊണ്ട് സ്‌കൂള്‍ബസ് മറിയാതെ ശ്രദ്ധിക്കാന്‍ കഴിഞ്ഞു. ഇതുകാരണം വലിയ അപകടമാണ് ഒഴിവായത്.

Related Articles
Next Story
Share it