വഴിയില്‍ കളഞ്ഞുകിട്ടിയ താലിമാല ഉടമയെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥിനികള്‍

ആദൂര്‍: വഴിയില്‍ കളഞ്ഞു കിട്ടിയ താലിമാല ഉടമയെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥിനികളുടെ മാതൃക. ഇരിയണ്ണി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ നെക്രംപാറയിലെ ആര്യശ്രീയും കീര്‍ത്തിയുമാണ് മാതൃകയായത്. ഇന്നലെ ബോവിക്കാനത്ത് നിന്നാണ് ഇവര്‍ക്ക് സ്വര്‍ണമാല കളഞ്ഞു കിട്ടിയത്. ഉടന്‍ തന്നെ ആദൂര്‍ പൊലീസ് സ്റ്റേഷനിലെത്തി മാല പൊലീസിന് കൈമാറുകയായിരുന്നു. അതിനിടെയാണ് കോട്ടൂരിലെ ചന്ദ്രപ്രകാശിന്റെ ഭാര്യ അംബികയുടെ സ്വര്‍ണമാലയാണ് ഇതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസ് സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥിനികള്‍ മാല അംബികക്ക് കൈമാറുകയായിരുന്നു.

Related Articles
Next Story
Share it