രോഗികള്‍ക്ക് പഴവര്‍ഗങ്ങള്‍ നല്‍കി വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: ജി.യു.പി സ്‌കൂള്‍ ചെമ്മനാട് വെസ്റ്റിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രി സന്ദര്‍ശിച്ചു. രോഗികള്‍ക്ക് പഴവര്‍ഗങ്ങള്‍ വിതരണം ചെയ്തു. സൂപ്രണ്ട് ഡോ.രാജ റാം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാല്‍ അഹ്മദ്. എ, നഴ്‌സിംഗ് സൂപ്രണ്ട് കമലാക്ഷി, നഴ്‌സിംഗ് ഓഫീസര്‍ അന്‍സമ്മ, മറ്റ് ആസ്പത്രി ജീവനക്കാര്‍ എന്നിവരുടെ സഹകരണത്തോടെ അഞ്ച് ജനറല്‍ വാര്‍ഡുകളിലുമുള്ള 189 രോഗികള്‍ക്കാണ് ഹെഡ്മിസ്ട്രസ് എ.കെ. രമ, അധ്യാപകരായ അജില്‍ കുമാര്‍, ഷൈനി, സജ്‌ന എന്നിവരുടെ […]

കാസര്‍കോട്: ജി.യു.പി സ്‌കൂള്‍ ചെമ്മനാട് വെസ്റ്റിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രി സന്ദര്‍ശിച്ചു. രോഗികള്‍ക്ക് പഴവര്‍ഗങ്ങള്‍ വിതരണം ചെയ്തു. സൂപ്രണ്ട് ഡോ.രാജ റാം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാല്‍ അഹ്മദ്. എ, നഴ്‌സിംഗ് സൂപ്രണ്ട് കമലാക്ഷി, നഴ്‌സിംഗ് ഓഫീസര്‍ അന്‍സമ്മ, മറ്റ് ആസ്പത്രി ജീവനക്കാര്‍ എന്നിവരുടെ സഹകരണത്തോടെ അഞ്ച് ജനറല്‍ വാര്‍ഡുകളിലുമുള്ള 189 രോഗികള്‍ക്കാണ് ഹെഡ്മിസ്ട്രസ് എ.കെ. രമ, അധ്യാപകരായ അജില്‍ കുമാര്‍, ഷൈനി, സജ്‌ന എന്നിവരുടെ നേതൃത്വത്തില്‍ പഴവര്‍ഗങ്ങള്‍ വിതരണം ചെയ്തത്. ആസ്പത്രിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് കുട്ടികള്‍ അധികൃതരില്‍ നിന്ന് ചോദിച്ച് മനസ്സിലാക്കി. ജീവിതത്തില്‍ സാമൂഹ്യ സേവനത്തിന്റെയും കാരുണ്യ പ്രവര്‍ത്തനത്തിന്റെയും ഇത്തരം പാഠങ്ങള്‍ കുട്ടികള്‍ക്ക് പുതിയ ഒരുതിരിച്ചറിവിന് വഴിയൊരുക്കിയെന്ന് ഹെഡ്മിസ്ട്രസ് എ.കെ. രമ പറഞ്ഞു.

Related Articles
Next Story
Share it