കുമ്പളയില്‍ വിദ്യാര്‍ത്ഥികളുടെ യാത്ര അപകടം മുന്നില്‍ കണ്ട്

കുമ്പള: കുമ്പളയില്‍ വിദ്യാര്‍ത്ഥികള്‍ രണ്ട് തിരക്കേറിയ റോഡുകള്‍ മുറിച്ച് കടക്കുന്നത് അപകടങ്ങള്‍ മുന്നില്‍ കണ്ട്. വാഹന ഗതാഗത നിയന്ത്രിക്കാന്‍ പൊലീസോ ഹോം ഗാര്‍ഡോ ഇല്ല. കാസര്‍കോട്-തലപ്പാടി ഭാഗത്ത് നിന്ന് വരുന്ന ബസുകളില്‍ വന്ന് ബസ്സ്റ്റാന്റിലിറിങ്ങി കുമ്പള സ്‌കൂളിലേക്ക് എത്തണമെങ്കില്‍ എറ്റവും തിരക്കേറിയ രണ്ട് റോഡുകള്‍ മുറിച്ച് കടക്കണം. ബദിയടുക്ക ഭാഗത്ത് നിന്ന് നിരവധി വാഹനങ്ങള്‍ വരുന്ന റോഡും ബദിയടുക്ക ഭാഗത്തേക്കുള്ള റോഡുമാണ് മറികടക്കേണ്ടത്. ഇത് കൂടാതെ കുമ്പള ബസ്സ്റ്റാന്റിലേക്ക് വളവ് തിരിഞ്ഞെത്തുന്ന ബസുകള്‍ വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് പാഞ്ഞു […]

കുമ്പള: കുമ്പളയില്‍ വിദ്യാര്‍ത്ഥികള്‍ രണ്ട് തിരക്കേറിയ റോഡുകള്‍ മുറിച്ച് കടക്കുന്നത് അപകടങ്ങള്‍ മുന്നില്‍ കണ്ട്. വാഹന ഗതാഗത നിയന്ത്രിക്കാന്‍ പൊലീസോ ഹോം ഗാര്‍ഡോ ഇല്ല. കാസര്‍കോട്-തലപ്പാടി ഭാഗത്ത് നിന്ന് വരുന്ന ബസുകളില്‍ വന്ന് ബസ്സ്റ്റാന്റിലിറിങ്ങി കുമ്പള സ്‌കൂളിലേക്ക് എത്തണമെങ്കില്‍ എറ്റവും തിരക്കേറിയ രണ്ട് റോഡുകള്‍ മുറിച്ച് കടക്കണം. ബദിയടുക്ക ഭാഗത്ത് നിന്ന് നിരവധി വാഹനങ്ങള്‍ വരുന്ന റോഡും ബദിയടുക്ക ഭാഗത്തേക്കുള്ള റോഡുമാണ് മറികടക്കേണ്ടത്. ഇത് കൂടാതെ കുമ്പള ബസ്സ്റ്റാന്റിലേക്ക് വളവ് തിരിഞ്ഞെത്തുന്ന ബസുകള്‍ വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് പാഞ്ഞു കയറാനും സാധ്യത ഏറെയാണ്. തിരക്കേറിയ രണ്ടു റോഡുകളും വിദ്യാര്‍ത്ഥികള്‍ മുറിച്ചുകടക്കുന്നത് വളരെ ഭീതിയോടെയാണ്.
ഇതിന് സമീപത്തായി ഒമ്പത് മാസം മുമ്പ് വിദ്യാര്‍ത്ഥി ഓടിച്ച ബൈക്കിടിച്ച് ഒരാള്‍ മരിക്കുകയുണ്ടായി. മറ്റു പല അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഇരു റോഡുകളിലും വാഹനങ്ങള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ തലങ്ങും വിലങ്ങും ഓടുന്നതും വാഹനങ്ങളുടെ മേല്‍ തട്ടി വീഴുന്നതും പതിവാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് രാവിലെയും വൈകിട്ടും ഹോം ഗാര്‍ഡ് വാഹന ഗതാഗതം നിയന്ത്രിച്ചിരുന്നു. എന്നാല്‍ നിലവില്‍ പൊലീസിന്റെയോ ഹോംഗാര്‍ഡിന്റെയോ സേവനം ഇവിടെ ഇല്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയിലാണഅ രക്ഷിതാക്കളും.

Related Articles
Next Story
Share it