ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: ലഹരിക്കെതിരെ പ്രതിരോധത്തിന്റെ മനുഷ്യച്ചങ്ങല തീര്‍ത്ത് വിദ്യാര്‍ഥികള്‍. ജില്ലയിലെ വിവിധ സ്‌കൂളുകളിലായി നൂറു കണക്കിന് വിദ്യാര്‍ഥികള്‍ കണ്ണി ചേര്‍ന്നു. കാസര്‍കോട് നായന്മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കലക്ടറേറ്റിനു മുന്നില്‍ നിന്ന് സ്‌കൂള്‍ പരിസരം വരെയാണ് മനുഷ്യശൃംഖല തീര്‍ത്തത്. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, എസ്പിസി, എന്‍എസ്എസ്, വിദ്യാര്‍ത്ഥികള്‍ക്കുപുറമേ പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലധികം കുട്ടികളാണ് വിദ്യാനഗറില്‍ മനുഷ്യശൃംഖലയില്‍ പങ്കെടുത്തത്. ജില്ലാ ഭരണകൂടം എക്സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് എന്നിവയുടെ […]

കാസര്‍കോട്: ലഹരിക്കെതിരെ പ്രതിരോധത്തിന്റെ മനുഷ്യച്ചങ്ങല തീര്‍ത്ത് വിദ്യാര്‍ഥികള്‍. ജില്ലയിലെ വിവിധ സ്‌കൂളുകളിലായി നൂറു കണക്കിന് വിദ്യാര്‍ഥികള്‍ കണ്ണി ചേര്‍ന്നു. കാസര്‍കോട് നായന്മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കലക്ടറേറ്റിനു മുന്നില്‍ നിന്ന് സ്‌കൂള്‍ പരിസരം വരെയാണ് മനുഷ്യശൃംഖല തീര്‍ത്തത്. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, എസ്പിസി, എന്‍എസ്എസ്, വിദ്യാര്‍ത്ഥികള്‍ക്കുപുറമേ പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലധികം കുട്ടികളാണ് വിദ്യാനഗറില്‍ മനുഷ്യശൃംഖലയില്‍ പങ്കെടുത്തത്. ജില്ലാ ഭരണകൂടം എക്സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി മാരകലഹരി പദാര്‍ത്ഥങ്ങള്‍ കത്തിച്ച് കുഴിച്ചു മൂടിയാണ് സമാപിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ ഡി. ബാലചന്ദ്രന്‍, എഡിഎം എ.കെ. രമേന്ദ്രന്‍, കാസര്‍കോട് ഡി ഇ ഒ പി. നന്ദികേശന്‍, അസി.എക്സൈസ് കമ്മീഷണര്‍ എസ്. കൃഷ്ണകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ പി.മുഹമ്മദലി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.നാരായണന്‍, മാനേജര്‍ എം.അബ്ദുല്ല ഹാജി, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് അസ്ലം തുടങ്ങിയവര്‍ പങ്കെടുത്തു.
കാഞ്ഞങ്ങാട് കൊളവയല്‍ ലഹരിവവിരുദ്ധ കൂട്ടായ്മയുടെയും ഹോസ്ദുര്‍ഗ് പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇക്ബാല്‍ സ്‌കൂള്‍ മുതല്‍ കാറ്റാടി വരെ മനുഷ്യ ചങ്ങല തീര്‍ത്തു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന, ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം കണ്ണിചേര്‍ന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ ദുര്‍ഗ ഹൈസ്‌കൂളിന്റെ മനുഷ്യച്ചങ്ങലയില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത കണ്ണി ചേര്‍ന്നു.

Related Articles
Next Story
Share it