ദേശീയപാതയിലും സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി; ഏഴ് പേരെ സസ്‌പെന്റ് ചെയ്തു

വിദ്യാനഗര്‍: ദേശീയപാതയിലും സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് പതിവാകുന്നു. നായന്‍മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ മൂന്ന് ദിവസമായി സ്‌കൂളിലും പരിസരത്തുമായി സംഘട്ടനത്തിലേര്‍പ്പെട്ടു. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ ബി.സി റോഡിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനം നടന്നത്. ഇന്നലെ സ്‌കൂളിലും ഏറ്റുമുട്ടി. ചൊവ്വാഴ്ച വൈകിട്ട് ബി.സി റോഡില്‍ നടന്ന വിദ്യാര്‍ത്ഥി സംഘട്ടനം ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ ഇടവരുത്തി. രാവിലെയും വൈകുന്നേരവും ബി.സി റോഡില്‍ പൊതുവെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇതിനിടയിലാണ് വിദ്യാര്‍ത്ഥികളുടെ തമ്മിലടി ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നത്. വിവരമറിഞ്ഞ് […]

വിദ്യാനഗര്‍: ദേശീയപാതയിലും സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് പതിവാകുന്നു. നായന്‍മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ മൂന്ന് ദിവസമായി സ്‌കൂളിലും പരിസരത്തുമായി സംഘട്ടനത്തിലേര്‍പ്പെട്ടു. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ ബി.സി റോഡിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനം നടന്നത്. ഇന്നലെ സ്‌കൂളിലും ഏറ്റുമുട്ടി. ചൊവ്വാഴ്ച വൈകിട്ട് ബി.സി റോഡില്‍ നടന്ന വിദ്യാര്‍ത്ഥി സംഘട്ടനം ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ ഇടവരുത്തി. രാവിലെയും വൈകുന്നേരവും ബി.സി റോഡില്‍ പൊതുവെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇതിനിടയിലാണ് വിദ്യാര്‍ത്ഥികളുടെ തമ്മിലടി ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ്.ഐ വി.വി അജീഷ് എത്തിയപ്പോഴേക്കും കുട്ടികള്‍ സ്ഥലം വിട്ടിരുന്നു. മരത്തടികളും മറ്റും ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്നത്. ഇത് കുട്ടികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുമെന്നിരിക്കെ അധികൃതര്‍ നിസ്സംഗത പാലിക്കുന്നതായി ആരോപണമുണ്ട്. വിദ്യാര്‍ത്ഥികള്‍ അക്രമത്തിലേര്‍പ്പെടുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് കത്ത് നല്‍കി. സംഘട്ടനത്തിലേര്‍പ്പെട്ട ഏഴ് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് സസ്പെന്റ് ചെയ്തു. അടുത്ത ദിവസം സ്‌കൂള്‍ പി.ടി.എ യോഗം ചേര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ടി.പി മുഹമ്മദലി പറഞ്ഞു. സ്‌കൂളിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പി.ടി.എ പ്രസിഡണ്ട് എസ്.റഫീഖും വ്യക്തമാക്കി.

Related Articles
Next Story
Share it