പുത്തൂര്‍ കൊമ്പെട്ടു പ്രീ-യൂണിവേഴ്‌സിറ്റി കോളേജില്‍ എ.ബി.വി.പി സമരത്തിനിടെ സംഘര്‍ഷം; തൃശൂലം കൊണ്ടുള്ള കുത്തേറ്റ് രണ്ട് വിദ്യാര്‍ഥികള്‍ ആസ്പത്രിയില്‍

പുത്തൂര്‍: കര്‍ണാടകയിലെ പുത്തൂര്‍ കൊമ്പെട്ടു സര്‍ക്കാര്‍ പ്രീ-യൂണിവേഴ്‌സിറ്റി കോളേജില്‍ എ.ബി.വി.പി നടത്തിയ സമരത്തിനിടെ സംഘര്‍ഷം. രണ്ട് വിദ്യാര്‍ഥികള്‍ക്ക് തൃശൂലം കൊണ്ടുള്ള കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. മുഹമ്മദ് ഇമ്രാന്‍, കൈഫുള്ള എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ചയാണ് സംഭവം. സമരക്കാര്‍ ത്രിശൂലം കൊണ്ട് വിദ്യാര്‍ത്ഥികളെ പുറകില്‍ നിന്ന് കുത്തിയെന്നാണ് പരാതി. വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it