ലഹരിക്കെതിരെ കവചമൊരുക്കി വിദ്യാര്‍ത്ഥികള്‍

മാടത്തടുക്ക: മാടത്തടുക്ക റഹ്മാനിയ്യ ജുമാ മസ്ജിദിന്റെയും തര്‍ബിയ്യത്തുല്‍ ഇസ്ലാം മദ്രസയുടെയും ആഭ്യമുഖ്യത്തില്‍ ലഹരി വിരുദ്ധ റാലി, പ്രതിജ്ഞ, ബോധവല്‍ക്കരണ ക്ലാസ് തുടങ്ങിയവ ഉള്‍പ്പെടുത്തി ലഹരിക്കെതിരെ 'വിദ്യാര്‍ത്ഥി കവചം' എന്ന പരിപാടി സംഘടിപ്പിച്ചു. ബദിയഡുക്ക സബ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബദിയഡുക്ക സിവില്‍ എക്‌സൈസ് ഓഫീസര്‍ ജനാര്‍ദ്ദന.എന്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. ജമാഅത്ത് പ്രസിഡണ്ട് മൊയ്ദു എം.എം അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് ജബ്ബാര്‍ ഫൈസി മുനിയൂര്‍, ഷബീബ് ഫൈസി പ്രസംഗിച്ചു. ഇബ്രാഹിം […]

മാടത്തടുക്ക: മാടത്തടുക്ക റഹ്മാനിയ്യ ജുമാ മസ്ജിദിന്റെയും തര്‍ബിയ്യത്തുല്‍ ഇസ്ലാം മദ്രസയുടെയും ആഭ്യമുഖ്യത്തില്‍ ലഹരി വിരുദ്ധ റാലി, പ്രതിജ്ഞ, ബോധവല്‍ക്കരണ ക്ലാസ് തുടങ്ങിയവ ഉള്‍പ്പെടുത്തി ലഹരിക്കെതിരെ 'വിദ്യാര്‍ത്ഥി കവചം' എന്ന പരിപാടി സംഘടിപ്പിച്ചു. ബദിയഡുക്ക സബ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബദിയഡുക്ക സിവില്‍ എക്‌സൈസ് ഓഫീസര്‍ ജനാര്‍ദ്ദന.എന്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. ജമാഅത്ത് പ്രസിഡണ്ട് മൊയ്ദു എം.എം അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് ജബ്ബാര്‍ ഫൈസി മുനിയൂര്‍, ഷബീബ് ഫൈസി പ്രസംഗിച്ചു. ഇബ്രാഹിം എം.എം സ്വാഗതവും മുഹിയുദ്ദീന്‍ അഫാസ് നന്ദിയും പറഞ്ഞു. മുഹമ്മദ് മുസ്ലിയാര്‍ കുദിങ്കില, മുഹമ്മദ് മൗലവി ബെളിഞ്ചം, അബ്ദുല്‍ ഖാദര്‍ മൂസ, കുഞ്ചാര്‍ മുഹമ്മദ് ഹാജി, അബ്ദുല്ല കുഞ്ഞി കുഞ്ചാര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it