എരിയാലിലെ രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ത്ഥികളും

എരിയാല്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറു വരിപ്പാത വരുമ്പോള്‍ എരിയാലിനെ രണ്ടായി പിളര്‍ത്തി മതിലുകള്‍ കെട്ടുമ്പോള്‍ തങ്ങള്‍ക്ക് സ്‌കൂളിലെത്താനും തിരിച്ച് വീട്ടിലേക്കുമുള്ള വഴിയടയുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും സമര രംഗത്തേക്കിറങ്ങിയത്.'വേണം എരിയാലിന് അടിപ്പാത' എന്നാവശ്യമുന്നയിച്ചു കൊണ്ട് ആക്ഷന്‍ കമ്മിറ്റിയുടെ രണ്ടാംഘട്ട സമര പരിപാടിയുടെ ഭാഗമായി നടത്തിയ രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്.എരിയാല്‍ കാവുഗോളി എല്‍.പി സ്‌കൂള്‍, എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, എരിയാല്‍ അന്‍വാറുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്രസ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് സമരപ്പന്തലിലെത്തി സമരത്തിന് […]

എരിയാല്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറു വരിപ്പാത വരുമ്പോള്‍ എരിയാലിനെ രണ്ടായി പിളര്‍ത്തി മതിലുകള്‍ കെട്ടുമ്പോള്‍ തങ്ങള്‍ക്ക് സ്‌കൂളിലെത്താനും തിരിച്ച് വീട്ടിലേക്കുമുള്ള വഴിയടയുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും സമര രംഗത്തേക്കിറങ്ങിയത്.
'വേണം എരിയാലിന് അടിപ്പാത' എന്നാവശ്യമുന്നയിച്ചു കൊണ്ട് ആക്ഷന്‍ കമ്മിറ്റിയുടെ രണ്ടാംഘട്ട സമര പരിപാടിയുടെ ഭാഗമായി നടത്തിയ രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്.
എരിയാല്‍ കാവുഗോളി എല്‍.പി സ്‌കൂള്‍, എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, എരിയാല്‍ അന്‍വാറുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്രസ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചത്. 14ന് വൈകിട്ട് 4 മണിക്ക് ആരംഭിച്ച രാപ്പകല്‍ സമരം 15ന് രാവിലെ സമാപിച്ചു.

Related Articles
Next Story
Share it