ഒരു മാസം മുമ്പ് കോവിഡ് നെഗറ്റീവായ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: ഒരു മാസം മുമ്പ് കോവിഡ് നെഗറ്റീവായ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. കള്ളാര്‍ കുറുമാണം പാറ കോളനിയിലെ മാധവന്റെ മകന്‍ നികേഷ് (13) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. വീട്ടിലെ ആട് പ്രസവിച്ചുവെന്നറിഞ്ഞ് ഉറക്കമുണര്‍ന്നതായിരുന്നു. എന്നാല്‍ മാതൃസഹോദരിയുടെ വീട്ടിലെ ആടായിരുന്നു പ്രസവിച്ചിരുന്നത്. തുടര്‍ന്ന് അങ്ങോട്ട് ഓടിപ്പോകുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ പൂടങ്കല്ല് താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അമ്മ: യശോദ. […]

കാഞ്ഞങ്ങാട്: ഒരു മാസം മുമ്പ് കോവിഡ് നെഗറ്റീവായ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു.
കള്ളാര്‍ കുറുമാണം പാറ കോളനിയിലെ മാധവന്റെ മകന്‍ നികേഷ് (13) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. വീട്ടിലെ ആട് പ്രസവിച്ചുവെന്നറിഞ്ഞ് ഉറക്കമുണര്‍ന്നതായിരുന്നു. എന്നാല്‍ മാതൃസഹോദരിയുടെ വീട്ടിലെ ആടായിരുന്നു പ്രസവിച്ചിരുന്നത്. തുടര്‍ന്ന് അങ്ങോട്ട് ഓടിപ്പോകുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ പൂടങ്കല്ല് താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അമ്മ: യശോദ. സഹോദരങ്ങള്‍: ധന്യ, മധു.

Related Articles
Next Story
Share it