ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ആള്‍ സ്വകാര്യവീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി; കോളേജ് വിദ്യാര്‍ഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

ബെല്‍ത്തങ്ങാടി: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ആള്‍ സ്വകാര്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് കോളേജ് വിദ്യാര്‍ഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.ധര്‍മസ്ഥല അശോക്‌നഗര്‍ സ്വദേശിയും ബെല്‍ത്തങ്ങാടി സ്വകാര്യ കോളേജിലെ സെക്കന്‍ഡ് ബികോം വിദ്യാര്‍ഥിയുമായ ഹര്‍ഷിത്ത് (19) ആണ് ജീവനൊടുക്കിയത്. 15 ദിവസം മുമ്പാണ് ഹര്‍ഷിത്ത് ഇന്‍സ്റ്റഗ്രാമിലൂടെ അപരിചിതനുമായി സൗഹൃദത്തിലായത്. അവര്‍ പരസ്പരം ചാറ്റ് ചെയ്യാറുണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അപരിചിതന്‍ ഹര്‍ഷിത്തിനെ വിളിച്ച് സ്വകാര്യ വീഡിയോ തന്റെ പക്കലുണ്ടെന്ന് പറയുകയും 11,000 രൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ […]

ബെല്‍ത്തങ്ങാടി: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ആള്‍ സ്വകാര്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് കോളേജ് വിദ്യാര്‍ഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.
ധര്‍മസ്ഥല അശോക്‌നഗര്‍ സ്വദേശിയും ബെല്‍ത്തങ്ങാടി സ്വകാര്യ കോളേജിലെ സെക്കന്‍ഡ് ബികോം വിദ്യാര്‍ഥിയുമായ ഹര്‍ഷിത്ത് (19) ആണ് ജീവനൊടുക്കിയത്. 15 ദിവസം മുമ്പാണ് ഹര്‍ഷിത്ത് ഇന്‍സ്റ്റഗ്രാമിലൂടെ അപരിചിതനുമായി സൗഹൃദത്തിലായത്. അവര്‍ പരസ്പരം ചാറ്റ് ചെയ്യാറുണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അപരിചിതന്‍ ഹര്‍ഷിത്തിനെ വിളിച്ച് സ്വകാര്യ വീഡിയോ തന്റെ പക്കലുണ്ടെന്ന് പറയുകയും 11,000 രൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുക സ്വരൂപിക്കാന്‍ ജനുവരി 23 വരെ സമയം നല്‍കണമെന്ന് ഹര്‍ഷിത്ത് അപരിചിതനോട് ആവശ്യപ്പെട്ടു. എന്നാല്‍ ജനുവരി 24ന് ഉച്ചവരെ പണം സ്വരൂപിക്കാനായില്ല. തന്റെ വീഡിയോ വൈറലാകുമെന്ന ഭയത്താല്‍ ഹര്‍ഷിത്ത് വിഷം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായ ഹര്‍ഷിത്തിനെ ഉടന്‍ തന്നെ ഉജിരെയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥി മരണത്തിന് കീഴടങ്ങിയത്. ധര്‍മസ്ഥ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it