കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് വിദ്യാര്‍ത്ഥി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി

നീലേശ്വരം: തോട്ടില്‍ സഹപാഠികള്‍ക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പെട്ട് മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. കാടങ്കോട് ഗവ.ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കൊമേഴ്‌സ് വിഭാഗം പ്ലസ്ടു വിദ്യാര്‍ത്ഥിയായ വി മുഹമ്മദ് ബിലാലിന്റെ(17) മരണമാണ് കുടുംബത്തെയും നാട്ടുകാരെയും സഹപാഠികളെയും ദുഖത്തിലാഴ്ത്തിയത്. കയ്യൂര്‍ചീമേനി പഞ്ചായത്തിന്റെയും പെരിങ്ങോം വയക്കര പഞ്ചായത്തിന്റെയും അതിര്‍ത്തിയിലുള്ള അറുകര കളയാളംകുണ്ട് തോട്ടില്‍ കുളിക്കുന്നതിനിടെ മുഹമ്മദ് ബിലാല്‍ ആഴമുള്ള സ്ഥലത്ത് മുങ്ങിതാഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ നിലവിളികേട്ടെത്തിയ നാട്ടുകാര്‍ തിരച്ചിലിനൊടുവില്‍ ബിലാലിനെ പുറത്തെടുത്ത് പാടിയോട്ടുചാലിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. എസ്.എസ്.എഫ് വെളുത്തപൊയ്യ […]

നീലേശ്വരം: തോട്ടില്‍ സഹപാഠികള്‍ക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പെട്ട് മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. കാടങ്കോട് ഗവ.ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കൊമേഴ്‌സ് വിഭാഗം പ്ലസ്ടു വിദ്യാര്‍ത്ഥിയായ വി മുഹമ്മദ് ബിലാലിന്റെ(17) മരണമാണ് കുടുംബത്തെയും നാട്ടുകാരെയും സഹപാഠികളെയും ദുഖത്തിലാഴ്ത്തിയത്. കയ്യൂര്‍ചീമേനി പഞ്ചായത്തിന്റെയും പെരിങ്ങോം വയക്കര പഞ്ചായത്തിന്റെയും അതിര്‍ത്തിയിലുള്ള അറുകര കളയാളംകുണ്ട് തോട്ടില്‍ കുളിക്കുന്നതിനിടെ മുഹമ്മദ് ബിലാല്‍ ആഴമുള്ള സ്ഥലത്ത് മുങ്ങിതാഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ നിലവിളികേട്ടെത്തിയ നാട്ടുകാര്‍ തിരച്ചിലിനൊടുവില്‍ ബിലാലിനെ പുറത്തെടുത്ത് പാടിയോട്ടുചാലിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. എസ്.എസ്.എഫ് വെളുത്തപൊയ്യ യൂണിറ്റ് മെമ്പറായിരുന്നു ബിലാല്‍. ബീച്ചാരക്കടവ് ജമാഅത്ത് സെക്രട്ടറി വെളുത്ത പൊയ്യയിലെ കെ.സി അബ്ദുള്‍ ഷുക്കൂറിന്റെയും വി നസീമയുടെയും മകനാണ്. സഹോദരങ്ങള്‍: സമീന, ഫാത്തിമ, ഷാക്കിറ.

Related Articles
Next Story
Share it