മംഗളൂരുവില്‍ നിയന്ത്രണം വിട്ട ബൈക്ക് ഫുട്പാത്തിലിടിച്ച് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതരം

മംഗളൂരു: മംഗളൂരുവില്‍ നിയന്ത്രണം വിട്ട ബൈക്ക് ഫുട്പാത്തിലിടിച്ച് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. ബജല്‍ പല്ലക്കരെ സ്വദേശി ഭവിന്‍രാജ് (20) ആണ് മരിച്ചത്. പരിക്കേറ്റ ഗോഡ്‌വിന്‍ (19), അഷിത്ത് (17) എന്നിവരെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഭവിന്‍രാജ് മംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് അടിപ്പാതയിലെ ഫുട്പാത്തിലേക്ക് ഇടിച്ചാണ് അപകടമുണ്ടായത്. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it