സുള്ള്യ-മൈസൂര്‍ ദേശീയപാതയില്‍ മോട്ടോര്‍ സൈക്കിളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഐടി വിദ്യാര്‍ഥി മരിച്ചു

സുള്ള്യ: സുള്ള്യ-മണി-മൈസൂര്‍ ദേശീയപാതയില്‍ മോട്ടോര്‍ സൈക്കിളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഐ.ടി വിദ്യാര്‍ഥി മരിച്ചു. ആലട്ടി ഗ്രാമത്തിലെ പരിവാരകാനയ്ക്ക് സമീപം തിങ്കളാഴ്ച്ച വൈകിട്ടാണ് അപകടമുണ്ടായത്. ചെമ്പു വില്ലേജിലെ കുദുരെപായയില്‍ താമസിക്കുന്ന തേജേശ്വരന്റെ മകന്‍ പ്രതീക് (22) ആണ് മരിച്ചത്. തേജസിനൊപ്പം മോട്ടോര്‍ സൈക്കിളില്‍ കല്ലുഗുണ്ടിയില്‍ നിന്ന് സുള്ള്യയിലേക്ക് വരികയായിരുന്നു പ്രതീക്. പരിവാരകാനയിലെ വളവില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രതീക് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ തേജസിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സുള്ള്യ പൊലീസ് […]

സുള്ള്യ: സുള്ള്യ-മണി-മൈസൂര്‍ ദേശീയപാതയില്‍ മോട്ടോര്‍ സൈക്കിളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഐ.ടി വിദ്യാര്‍ഥി മരിച്ചു. ആലട്ടി ഗ്രാമത്തിലെ പരിവാരകാനയ്ക്ക് സമീപം തിങ്കളാഴ്ച്ച വൈകിട്ടാണ് അപകടമുണ്ടായത്. ചെമ്പു വില്ലേജിലെ കുദുരെപായയില്‍ താമസിക്കുന്ന തേജേശ്വരന്റെ മകന്‍ പ്രതീക് (22) ആണ് മരിച്ചത്. തേജസിനൊപ്പം മോട്ടോര്‍ സൈക്കിളില്‍ കല്ലുഗുണ്ടിയില്‍ നിന്ന് സുള്ള്യയിലേക്ക് വരികയായിരുന്നു പ്രതീക്. പരിവാരകാനയിലെ വളവില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രതീക് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ തേജസിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സുള്ള്യ പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it