കാസര്‍കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശ്വാസതടസം അനുഭവപ്പെട്ട് വിദ്യാര്‍ത്ഥി മരിച്ച സംഭവം അണങ്കൂര്‍ തുരുത്തി പ്രദേശത്തെ കണ്ണീരിലാഴ്ത്തി. തുരുത്തി നുസൈബ് മന്‍സിലിലെ കല്ല് കരാറുകാരന് ബി. അബ്ദുല്ലയുടെയും ഖദീജയുടെയും മകന് മുഹമ്മദ് ഷഹലാ(11)ണ് മരിച്ചത്. തുരുത്തി എം.എം.എ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. സുഹൈല്‍, സുഹൈര്‍, നുസൈബ്, ഷുഹൈബ് ഫാത്തിമ എന്നിവര്‍ സഹോദരങ്ങളാണ്.