പള്ളിക്കരയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതരം

കാഞ്ഞങ്ങാട്: ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി പള്ളിക്കരയിലാണ് അപകടം.ബേക്കല്‍ മൗവ്വലിലെ അബ്ദുല്‍റഹ്‌മാന്റെയും സമീറയുടേയും മകന്‍ അഷ്ഫാക്ക് (18) ആണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.അഷ്ഫാക്കിന്റെ കൂടെ യാത്ര ചെയ്ത പാലക്കുന്ന് കണ്ണംകുളം സ്വദേശികളായ ഷഹീദ്, അബ്ദുല്‍റഹ്‌മാന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചന്ദ്രഗിരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അഷ്ഫാക്ക്. മരിച്ച അഷ്ഫാക്ക് സ്‌ക്കൂട്ടറിന്റെ പിറകിലാണ് […]

കാഞ്ഞങ്ങാട്: ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി പള്ളിക്കരയിലാണ് അപകടം.
ബേക്കല്‍ മൗവ്വലിലെ അബ്ദുല്‍റഹ്‌മാന്റെയും സമീറയുടേയും മകന്‍ അഷ്ഫാക്ക് (18) ആണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അഷ്ഫാക്കിന്റെ കൂടെ യാത്ര ചെയ്ത പാലക്കുന്ന് കണ്ണംകുളം സ്വദേശികളായ ഷഹീദ്, അബ്ദുല്‍റഹ്‌മാന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചന്ദ്രഗിരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അഷ്ഫാക്ക്. മരിച്ച അഷ്ഫാക്ക് സ്‌ക്കൂട്ടറിന്റെ പിറകിലാണ് ഇരുന്നതെന്നാണ് വിവരം. പരിക്കേറ്റവരെ മംഗലാപുരത്തേയും കാഞ്ഞങ്ങാട്ടേയും ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.
സഹോദരങ്ങള്‍: ആസിഫ്, ആഷിര്‍, ഐഫ.

Related Articles
Next Story
Share it