ബൈക്ക് വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; സഹോദരന് ഗുരുതര പരിക്ക്

ഹൊസങ്കടി: കര്‍ണാടകയില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ഹൊസങ്കടി സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. സഹോദരന് ഗുരുതര പരിക്ക്. ഹൊസങ്കടി മേലങ്ങാടിയിലെ ഗോപാലനായക്-ശോഭ നായക് ദമ്പതികളുടെ മകന്‍ അശ്വത് ജി നായക് (17) ആണ് മരിച്ചത്. സഹോദരന്‍ അശ്വിന്‍ നായകി(22)നെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട്ടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അശ്വത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ കോട്ടേക്കാര്‍ ബീരി സങ്കോളിയിലായിരുന്നു അപകടം. മംഗളൂരുവില്‍ പോയി മടങ്ങിവരുന്നതിനിടെ പെട്ടെന്ന് കാല്‍നട യാത്രക്കാരന്‍ റോഡ് മുറിച്ച് കടക്കാന്‍ […]

ഹൊസങ്കടി: കര്‍ണാടകയില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ഹൊസങ്കടി സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. സഹോദരന് ഗുരുതര പരിക്ക്. ഹൊസങ്കടി മേലങ്ങാടിയിലെ ഗോപാലനായക്-ശോഭ നായക് ദമ്പതികളുടെ മകന്‍ അശ്വത് ജി നായക് (17) ആണ് മരിച്ചത്. സഹോദരന്‍ അശ്വിന്‍ നായകി(22)നെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട്ടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അശ്വത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ കോട്ടേക്കാര്‍ ബീരി സങ്കോളിയിലായിരുന്നു അപകടം. മംഗളൂരുവില്‍ പോയി മടങ്ങിവരുന്നതിനിടെ പെട്ടെന്ന് കാല്‍നട യാത്രക്കാരന്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടിക്കാതിരിക്കാനായി വെട്ടിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും പിന്നീട് റോഡരികിലെ വൈദ്യുതി തൂണിലും ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആസ്പത്രിയില്‍ എത്തിച്ചത്. അശ്വത് ആറ് മണിയോടെ മരിക്കുകയായിരുന്നു.

Related Articles
Next Story
Share it