സ്‌കൂള്‍ വിട്ട് വാഹനത്തില്‍ വന്നിറങ്ങിയ വിദ്യാര്‍ത്ഥിനി അതേ വാഹനം തട്ടി മരിച്ചു

കാസര്‍കോട്: സ്‌കൂള്‍ വിട്ട് വീടിന് സമീപം വാഹനത്തില്‍ നിന്ന് ഇറങ്ങിയ നഴ്‌സറി വിദ്യാര്‍ഥിനി അതേ സ്‌കൂള്‍ വാന്‍ തട്ടി മരിച്ചു. ചൗക്കി-കമ്പാര്‍ റോഡില്‍ പെരിയടുക്ക പള്ളിക്ക് എതിര്‍വശത്തെ മര്‍ഹബ ഹൗസില്‍ മുഹമ്മദ് സുബൈറിന്റെ മകള്‍ ആയിഷ സോയ (നാല്) ആണ് മരിച്ചത്.നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ നഴ്സറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. സ്‌കൂള്‍ വിട്ട ശേഷം സ്‌കൂള്‍ വാനില്‍ വീടിന് സമീപം ഇറക്കിവിട്ട ഉടനെയായിരുന്നു അപകടം. കുട്ടി വാനിന് മുന്നിലൂടെ നടന്നുപോകുന്നതിനിടെ അതേ വാഹനം ഇടിക്കുകയായിരുന്നു. വീടിന് തൊട്ട് മുന്നില്‍ […]

കാസര്‍കോട്: സ്‌കൂള്‍ വിട്ട് വീടിന് സമീപം വാഹനത്തില്‍ നിന്ന് ഇറങ്ങിയ നഴ്‌സറി വിദ്യാര്‍ഥിനി അതേ സ്‌കൂള്‍ വാന്‍ തട്ടി മരിച്ചു. ചൗക്കി-കമ്പാര്‍ റോഡില്‍ പെരിയടുക്ക പള്ളിക്ക് എതിര്‍വശത്തെ മര്‍ഹബ ഹൗസില്‍ മുഹമ്മദ് സുബൈറിന്റെ മകള്‍ ആയിഷ സോയ (നാല്) ആണ് മരിച്ചത്.
നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ നഴ്സറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. സ്‌കൂള്‍ വിട്ട ശേഷം സ്‌കൂള്‍ വാനില്‍ വീടിന് സമീപം ഇറക്കിവിട്ട ഉടനെയായിരുന്നു അപകടം. കുട്ടി വാനിന് മുന്നിലൂടെ നടന്നുപോകുന്നതിനിടെ അതേ വാഹനം ഇടിക്കുകയായിരുന്നു. വീടിന് തൊട്ട് മുന്നില്‍ വെച്ചായിരുന്നു അപകടം.
ഓട്ടോ ഡ്രൈവര്‍ ഹമീദും സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരി ചന്ദ്രാവതിയും ചേര്‍ന്നാണ് കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയെ ആസ്പത്രിയില്‍ എത്തിക്കാന്‍ പല വാഹനങ്ങള്‍ക്കും കൈകാട്ടിയെങ്കിലും ഗൗനിച്ചില്ലെന്ന് പറയുന്നു. ഇതോടെ ആസ്പത്രിയിലെത്തിക്കാന്‍ വൈകുകയായിരുന്നുവത്രെ.
അപകടവിവരമറിഞ്ഞ് കാസര്‍കോട് എസ്.ഐ. വിഷ്ണുപ്രസാദിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ കേസെടുത്ത പൊലീസ് സ്‌കൂള്‍ വാന്‍ ഡ്രൈവറെയും ആയയെയും കസ്റ്റഡിയിലെടുത്തു.
ശഹര്‍ബാനുവാണ് മാതാവ്. ദിയ ഫാത്തിമ, നഫീസത്തുല്‍ മിസ്‌രിയ എന്നിവര്‍ സഹോദരങ്ങളാണ്.

Related Articles
Next Story
Share it