വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: പൊലീസ് അന്വേഷണം തുടങ്ങി; മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു

കാസര്‍കോട്: കളനാട് സ്വദേശിനിയായ എട്ടാംതരം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മേല്‍പ്പറമ്പ് സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സ്വകാര്യ സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥിനിയും കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസിക്കാരുമായ സഫ (13)യെ കഴിഞ്ഞ ദിവസം രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ദേളിയിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഒരു അധ്യാപകന്‍ സഫയുമായി ഓണ്‍ലൈന്‍ ക്ലാസിനിടെ ചാറ്റിംഗ് നടത്തിയത് ശ്രദ്ധയില്‍പെട്ട രക്ഷിതാക്കള്‍ ഇതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ചാറ്റിംഗ് സംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ […]

കാസര്‍കോട്: കളനാട് സ്വദേശിനിയായ എട്ടാംതരം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മേല്‍പ്പറമ്പ് സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സ്വകാര്യ സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥിനിയും കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസിക്കാരുമായ സഫ (13)യെ കഴിഞ്ഞ ദിവസം രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ദേളിയിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഒരു അധ്യാപകന്‍ സഫയുമായി ഓണ്‍ലൈന്‍ ക്ലാസിനിടെ ചാറ്റിംഗ് നടത്തിയത് ശ്രദ്ധയില്‍പെട്ട രക്ഷിതാക്കള്‍ ഇതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
ചാറ്റിംഗ് സംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും പി.ടി.എ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ആരോപണവിധേയനായ അധ്യാപകന്‍ ബൈക്കില്‍ വീടിന് സമീപം വന്ന് വിദ്യാര്‍ത്ഥിനിയെ കണ്ടിരുന്നതായും ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സഫ ഓണ്‍ലൈന്‍ ക്ലാസിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചുവരികയാണ്.

Related Articles
Next Story
Share it