മംഗളൂരുവില്‍ സഹപാഠികളായ പെണ്‍കുട്ടികളോട് സംസാരിച്ചതിന് കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം; രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ സഹപാഠികളായ പെണ്‍കുട്ടികളോടെ സംസാരിച്ചതിന് കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതികളായ രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും കര്‍ണാടക മില്‍ക്ക് ഫെഡറേഷനിലെ ജീവനക്കാരുമായ ജയപ്രകാശ്, പ്രൃഥ്വി എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിലെ സ്വകാര്യകോളേജില്‍ വിദ്യാര്‍ഥിയായ കണ്ണൂര്‍ ഇരിട്ടിയിലെ വിളക്കോട് ചങ്ങാടിവയലില്‍ പി.വി മുഹമ്മദ്(23) ആണ് അക്രമത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രി മുഹമ്മദ് സുഹൃത്ത് പ്രവീണിനോടൊപ്പം ടൗണില്‍ നിന്ന് താമസസ്ഥലത്തേക്ക് ബൈക്കില്‍ പോകുന്നതിനിടെ കദ്രിയില്‍ സഹപാഠികളായ […]

മംഗളൂരു: മംഗളൂരുവില്‍ സഹപാഠികളായ പെണ്‍കുട്ടികളോടെ സംസാരിച്ചതിന് കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതികളായ രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും കര്‍ണാടക മില്‍ക്ക് ഫെഡറേഷനിലെ ജീവനക്കാരുമായ ജയപ്രകാശ്, പ്രൃഥ്വി എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിലെ സ്വകാര്യകോളേജില്‍ വിദ്യാര്‍ഥിയായ കണ്ണൂര്‍ ഇരിട്ടിയിലെ വിളക്കോട് ചങ്ങാടിവയലില്‍ പി.വി മുഹമ്മദ്(23) ആണ് അക്രമത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രി മുഹമ്മദ് സുഹൃത്ത് പ്രവീണിനോടൊപ്പം ടൗണില്‍ നിന്ന് താമസസ്ഥലത്തേക്ക് ബൈക്കില്‍ പോകുന്നതിനിടെ കദ്രിയില്‍ സഹപാഠികളായ രണ്ട് പെണ്‍കുട്ടികളെ കണ്ടപ്പോള്‍ ബൈക്ക് നിര്‍ത്തി സംസാരിക്കുന്നതിനിടെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ രണ്ടുപേര്‍ പേര് ചോദിക്കുകയും പേര് പറഞ്ഞപ്പോള്‍ ഇതരമതസ്ഥരായ പെണ്‍കുട്ടികളോട് എന്തിനാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
ഏതാനുംദിവസം മുമ്പ് ബീച്ചില്‍ പോയി മടങ്ങുകയായിരുന്ന മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളെ സൂറത്കല്‍ ടോള്‍ ബൂത്തിന് സമീപം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച കേസില്‍ ബജ്റംഗ്ദള്‍ ജില്ലാ നേതാവുള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യത്യസ്ത മതത്തില്‍പെട്ട ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് യാത്ര ചെയ്തത് എന്തിനാണെന്ന് ചോദിച്ചായിരുന്നു അക്രമം.

Related Articles
Next Story
Share it