തല കറങ്ങി തെങ്ങിന്‍ മുകളില്‍ കുടുങ്ങി; അഗ്‌നിശമനസേന രക്ഷകരായി

കാഞ്ഞങ്ങാട്: തേങ്ങ പറിക്കാന്‍ കയറിയ തലകറക്കം മൂലം തെങ്ങിന് മുകളില്‍ കുടുങ്ങിയ യുവാവിന് അഗ്‌നി രക്ഷാസേന രക്ഷകരായി. തെക്കന്‍ ബങ്കളത്ത് ചിറമ്മല്‍ ഫാത്തിമയുടെ പറമ്പിലെ മുപ്പതടി ഉയരമുള്ള തെങ്ങിലാണ് തായന്നൂര്‍ സ്വദേശിയായ യുവാവ് ക്ഷീണിതനായതിനെ തുടര്‍ന്ന് കുടുങ്ങിയത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ പി.വി പവിത്രന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേനയെത്തി. ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ. സതീഷ്, കെ.ടി ചന്ദ്രന്‍, ടി.വി സുധീഷ് കുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ കെ. സതീഷ് എന്നിവര്‍ ചേര്‍ന്ന് […]

കാഞ്ഞങ്ങാട്: തേങ്ങ പറിക്കാന്‍ കയറിയ തലകറക്കം മൂലം തെങ്ങിന് മുകളില്‍ കുടുങ്ങിയ യുവാവിന് അഗ്‌നി രക്ഷാസേന രക്ഷകരായി. തെക്കന്‍ ബങ്കളത്ത് ചിറമ്മല്‍ ഫാത്തിമയുടെ പറമ്പിലെ മുപ്പതടി ഉയരമുള്ള തെങ്ങിലാണ് തായന്നൂര്‍ സ്വദേശിയായ യുവാവ് ക്ഷീണിതനായതിനെ തുടര്‍ന്ന് കുടുങ്ങിയത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ പി.വി പവിത്രന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേനയെത്തി. ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ. സതീഷ്, കെ.ടി ചന്ദ്രന്‍, ടി.വി സുധീഷ് കുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ കെ. സതീഷ് എന്നിവര്‍ ചേര്‍ന്ന് യുവാവിനെ തെങ്ങില്‍ നിന്ന് താഴെ ഇറക്കുകയായിരുന്നു. ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ വി. അനീഷ്, പി. അനില്‍കുമാര്‍, ഹോംഗാര്‍ഡ് പി.കെ ധനേഷ് എന്നിവരും രക്ഷാ പ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നു.

Related Articles
Next Story
Share it