ബഹുസ്വര ഇന്ത്യക്കായ്, ദുര്‍ഭരണങ്ങള്‍ക്കെതിരെ എന്ന പ്രമേയത്തില്‍ എസ്.ടി.യു സമര സന്ദേശ യാത്ര 21 മുതല്‍
കാസര്‍കോട്: ബഹുസ്വര ഇന്ത്യക്കായ്, ദുര്‍ഭരണങ്ങള്‍ക്കെതിരെ എന്ന പ്രമേയമുയര്‍ത്തി സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) 21 മുതല്‍ നവംബര്‍ 2 വരെ കാസര്‍കോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന സമര സന്ദേശ യാത്ര നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ജനദ്രോഹ നയങ്ങളുടെ പാരമ്യത്തില്‍ എത്തിയ കേന്ദ്ര ഭരണം വര്‍ഗ്ഗീയ വിഭാഗീയ നിലപാടുകള്‍ ഉയര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയും പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷം വിനിയോഗിച്ചു മതേതര ഫെഡറല്‍ തത്വങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയുമാണ്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദു ചെയ്തതും പൗരത്വ ഭേദഗതി നിയമം കൊണ്ടുവരാന്‍ […]
കാസര്‍കോട്: ബഹുസ്വര ഇന്ത്യക്കായ്, ദുര്‍ഭരണങ്ങള്‍ക്കെതിരെ എന്ന പ്രമേയമുയര്‍ത്തി സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) 21 മുതല്‍ നവംബര്‍ 2 വരെ കാസര്‍കോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന സമര സന്ദേശ യാത്ര നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ജനദ്രോഹ നയങ്ങളുടെ പാരമ്യത്തില്‍ എത്തിയ കേന്ദ്ര ഭരണം വര്‍ഗ്ഗീയ വിഭാഗീയ നിലപാടുകള്‍ ഉയര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയും പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷം വിനിയോഗിച്ചു മതേതര ഫെഡറല്‍ തത്വങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയുമാണ്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദു ചെയ്തതും പൗരത്വ ഭേദഗതി നിയമം കൊണ്ടുവരാന്‍ […]

കാസര്‍കോട്: ബഹുസ്വര ഇന്ത്യക്കായ്, ദുര്‍ഭരണങ്ങള്‍ക്കെതിരെ എന്ന പ്രമേയമുയര്‍ത്തി സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) 21 മുതല്‍ നവംബര്‍ 2 വരെ കാസര്‍കോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന സമര സന്ദേശ യാത്ര നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ജനദ്രോഹ നയങ്ങളുടെ പാരമ്യത്തില്‍ എത്തിയ കേന്ദ്ര ഭരണം വര്‍ഗ്ഗീയ വിഭാഗീയ നിലപാടുകള്‍ ഉയര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയും പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷം വിനിയോഗിച്ചു മതേതര ഫെഡറല്‍ തത്വങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയുമാണ്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദു ചെയ്തതും പൗരത്വ ഭേദഗതി നിയമം കൊണ്ടുവരാന്‍ ശ്രമിച്ചതും ഏക സിവില്‍ കോഡുനടപ്പിലാക്കാന്‍ ശ്രമിച്ചു വരുന്നതും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പ്രഖ്യാപനവും രാഷ്ട്രീയ ദുഷ്ടലാക്കോട് കൂടിയതാണ്.
ജന്മനാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഫലസ്റ്റീന്‍ ജനത നടത്തുന്ന പോരാട്ടത്തില്‍ ഇന്ത്യ എക്കാലത്തും ഫലസ്റ്റീനികള്‍ ക്കൊപ്പമാണ് നിലനിന്നിരുന്നത്. യാതൊരു നീതികരണവുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ മറുകണ്ടം ചാടി ഇന്ത്യയുടെ സുവിദിതമായ നിലപാടില്‍ മാറ്റം വരുത്തുകയും ഇസ്രായേല്‍ കുട്ടകൊലക്ക് ഒരാശന പാടുകയുമാണ്-എസ്.ടി.യു ഭാരവാഹികള്‍ ആരോപിച്ചു.
രാജ്യത്തിന്റെ സവിശേഷമായ രാഷ്ടീയ സാഹചര്യങ്ങളും ഇരു ദുര്‍ഭരണങ്ങള്‍ക്കെതിരെ നടന്നു വരുന്ന സമര പരിപാടികളും വിശദീകരിച്ച് എസ്.ടി.യു നടത്തുന്ന സമര സന്ദേശ യാത്ര 21ന് വൈകിട്ട് 3 മണിക്ക് കാസര്‍കോട് തായലങ്ങാടിയില്‍ നടക്കുന്ന സമ്മേളനത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ടും സ്വാഗത സംഘം ചെയര്‍മാനുമായ എ.അബ്ദുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം മുഖ്യാതിഥിയാവും. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു മുഖ്യപ്രഭാഷണം നടത്തും.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, എസ്.ടി.യു ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി. ഹമീദലി, ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ട്രഷറര്‍ പി.എം. മുനീര്‍ ഹാജി, എ.കെ.എം. അഷ്‌റഫ് എം.എല്‍.എ, ഹരിത സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ഷഹീദ റാഷിദ്, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികള്‍, പോഷക സംഘടനാ ദേശീയ-സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും.
അന്നേ ദിവസം വൈകിട്ട് 6 മണിക്ക് സമരസന്ദേശയാത്രക്ക് തൃക്കരിപ്പൂരില്‍ സ്വീകരണം നല്‍കും.
നവംബര്‍ രണ്ടിന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്ത് തൊഴിലാളി റാലിയോടെ നടക്കുന്ന യാത്രയുടെ സമാപന പരിപാടി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്യും.
എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഡ്വ. എം. റഹ്‌മത്തുള്ള നയിക്കുന്ന യാത്രയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു. പോക്കര്‍ വൈസ് ക്യാപ്റ്റനും സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് ഡരക്ടറുമായിരിക്കും. ഉമ്മര്‍ ഒട്ടുമ്മല്‍, കല്ലടി അബൂബക്കര്‍, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, എന്‍.കെ.സി ബഷീര്‍, അഷ്‌റഫ് എടനീര്‍ എന്നിവര്‍ യാത്രയിലെ സ്ഥിരാംഗങ്ങളായിരിക്കും. എസ്ടിയു ദേശീയ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ജാഥയിലെ അംഗങ്ങളാണ്.
പത്രസമ്മേളനത്തില്‍ എ അബ്ദുല്‍ റഹ്‌മാന്‍ (സ്വാഗത സംഘം ചെയര്‍മാന്‍), കെ.പി.മുഹമ്മദ് അഷ്‌റഫ് (എസ്.ടി.യു സംസ്ഥാന ട്രഷറര്‍), ഷരീഫ് കൊടവഞ്ചി (എസ്.ടി.യു സംസ്ഥാന സെക്രട്ടറി), അഷ്‌റഫ് എടനീര്‍ (സംസ്ഥാന സെകട്ടേറിയറ്റ് അംഗം), എ അഹമ്മദ് ഹാജി (എസ്.ടി.യു ജില്ലാ പ്രസിഡണ്ട്), മുത്തലിബ് പാറക്കെട്ട് (എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി) സംബന്ധിച്ചു.