എസ്.ടി.യു ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി

ചെര്‍ക്കള: തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക, തൊഴില്‍ ദിനങ്ങളും വേതനവും വര്‍ധിപ്പിക്കുക, ക്ഷേമപദ്ധതി ഉടന്‍ നടപ്പിലാക്കുക, കുടുംബശ്രീ സി.ഡി.എസ് എ.ഡി.എസ് ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും അലവന്‍സും ഹോണറേറിയവും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലുറപ്പ് കുടുംബശ്രീ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ചെങ്കള എം.ജി.എന്‍.ആര്‍.ഇ.ജി ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണയില്‍ തൊഴിലാളികളുടെ പ്രതിഷേധമിരമ്പി. നൂറ് കണക്കിന് വനിതകള്‍ അണിനിരന്ന പ്രതിക്ഷേധ ധര്‍ണ്ണ യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എ.അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം അധ്യക്ഷത വഹിച്ചു. എസ്.ടി.യു […]

ചെര്‍ക്കള: തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക, തൊഴില്‍ ദിനങ്ങളും വേതനവും വര്‍ധിപ്പിക്കുക, ക്ഷേമപദ്ധതി ഉടന്‍ നടപ്പിലാക്കുക, കുടുംബശ്രീ സി.ഡി.എസ് എ.ഡി.എസ് ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും അലവന്‍സും ഹോണറേറിയവും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലുറപ്പ് കുടുംബശ്രീ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ചെങ്കള എം.ജി.എന്‍.ആര്‍.ഇ.ജി ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണയില്‍ തൊഴിലാളികളുടെ പ്രതിഷേധമിരമ്പി. നൂറ് കണക്കിന് വനിതകള്‍ അണിനിരന്ന പ്രതിക്ഷേധ ധര്‍ണ്ണ യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എ.അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം അധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മദ് അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി ഷറീഫ് കൊടവഞ്ചി, ജില്ലാ ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, യൂണിയന്‍ ജില്ലാ പ്രസിഡണ്ട് മാഹിന്‍ മുണ്ടക്കൈ, ജനറല്‍ സെക്രട്ടറി ഷക്കീല മജീദ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ജലീല്‍ ഇ.എ, ജനറല്‍ സെക്രട്ടറി നാസര്‍ ചായിന്റടി, മജീദ് സന്തോഷ് നഗര്‍, ഷുക്കൂര്‍ ചെര്‍ക്കള, സി.എ. ഇബ്രാഹിം എതിര്‍ത്തോട്, എന്‍.എ. ബഷീര്‍, സക്കീന ബംബ്രാണ നഗര്‍, പി. കദീജ, മിസ്‌രിയ മുസ്തഫ, ഹസീന റഷീദ്, ഫരീദ, അന്‍ഷിഫ ഇര്‍ഷാദ്, ബീഫാത്തിമ, ഫര്‍സാന നൗഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it