എസ്.ടി.യു നേതാവ് എന്‍.എ അബ്ദുല്‍ ഖാദര്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: മുസ്ലിം ലീഗ് പ്രവര്‍ത്തകനും മുതിര്‍ന്ന തൊഴിലാളി നേതാവും എസ്.ടി.യു കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റുമായ തായല്‍ നായന്മാര്‍മൂലയിലെ എന്‍.എ അബ്ദുല്‍ ഖാദര്‍ ഹാജി (85) അന്തരിച്ചു.കുറച്ച് കാലം എസ്.ടി.യുവിന്റെ ജില്ലാ പ്രസിഡന്റിന്റെ ചുമതലയും വഹിച്ചിരുന്നു. ദീര്‍ഘകാലം ചുമട്ട് തൊഴിലാളി യൂണിയന്‍ എസ്.ടി.യുവിന്റെ വിദ്യാനഗര്‍ യൂണിറ്റിന്റെ പ്രസിഡണ്ടായും ജില്ലാ പ്രസിഡണ്ടായും സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തായല്‍ നായന്മാര്‍മൂല മുഹിയദ്ധീന്‍ ജുമാമസ്ജിദ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യ: ചെര്‍ക്കളയിലെ ബീഫാത്തിമ. മക്കള്‍: മുഹമ്മദലി, ബഷീര്‍ (കെ.എസ്.ഇ.ബി), അബ്ബാസ്, സിദ്ധീഖ്, നാസര്‍, സുബൈര്‍ […]

കാസര്‍കോട്: മുസ്ലിം ലീഗ് പ്രവര്‍ത്തകനും മുതിര്‍ന്ന തൊഴിലാളി നേതാവും എസ്.ടി.യു കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റുമായ തായല്‍ നായന്മാര്‍മൂലയിലെ എന്‍.എ അബ്ദുല്‍ ഖാദര്‍ ഹാജി (85) അന്തരിച്ചു.
കുറച്ച് കാലം എസ്.ടി.യുവിന്റെ ജില്ലാ പ്രസിഡന്റിന്റെ ചുമതലയും വഹിച്ചിരുന്നു. ദീര്‍ഘകാലം ചുമട്ട് തൊഴിലാളി യൂണിയന്‍ എസ്.ടി.യുവിന്റെ വിദ്യാനഗര്‍ യൂണിറ്റിന്റെ പ്രസിഡണ്ടായും ജില്ലാ പ്രസിഡണ്ടായും സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തായല്‍ നായന്മാര്‍മൂല മുഹിയദ്ധീന്‍ ജുമാമസ്ജിദ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ചെര്‍ക്കളയിലെ ബീഫാത്തിമ. മക്കള്‍: മുഹമ്മദലി, ബഷീര്‍ (കെ.എസ്.ഇ.ബി), അബ്ബാസ്, സിദ്ധീഖ്, നാസര്‍, സുബൈര്‍ (ഗള്‍ഫ്), ഫഹദ് (ഗള്‍ഫ്), ഷുക്കൂര്‍ (ഗള്‍ഫ്), പരേതയായ നഫീസ, ഖദീജ, ഉമ്മാലിമ, സമീറ. മരുമക്കള്‍ മുഹമ്മദ് കങ്ങാനം, ഹക്കീം ആരിക്കാടി, സലീം ചെമ്മനാട്, ലത്തീഫ് ചെമ്പിരിക്ക, സക്കീന, നസ്രീന, സുഹറാബി, നസീമ, നുസൈബ, സമീമ, തസ്രീന. സഹോദരങ്ങള്‍: പരേതരായ അബ്ദുള്ള ഉടുപ്പി, മൂപ്പന്‍ മുഹമ്മദ് നായന്മാര്‍മൂല, അബൂബക്കര്‍ പടുവടുക്ക, എന്‍.എ ഉമ്മര്‍ മൗലവി, മറിയുമ്മ. ഖബറടക്കം തായല്‍ നായന്മാര്‍മൂല മുഹിയദ്ധീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍.
എന്‍.എ അബ്ദുല്‍ ഖാദറിന്റെ നിര്യാണത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ റഹ്‌മാന്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം റഹ്‌മത്തുള്ള, ജനറല്‍ സെക്രട്ടറി യു.പോക്കര്‍, ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ്, സെക്രട്ടറി ഷരീഫ് കൊടവഞ്ചി, ജില്ലാ പ്രസിഡന്റ് എ.അഹ്‌മദ് ഹാജി, ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട് തുടങ്ങിയവര്‍ അനുശോചിച്ചു.

Related Articles
Next Story
Share it