കാസര്‍കോട്: അനിയന്ത്രിതമായ കോര്‍പ്പറേറ്റ് വല്‍ക്കരണവും പൊതു സ്വത്ത് വില്‍പനയും പെട്രോള്‍ ഡീസല്‍ പാചക വാതക വില വര്‍ദ്ധവും ന്യൂനപക്ഷ പിന്നോക്ക ജനദ്രോഹ നടപടികളും കാരണം സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടിച്ചവരെ താഴെ ഇറക്കാനുള്ള സമരങ്ങള്‍ അനിവാര്യമായെന്നു ദേശീയ പ്രസിഡണ്ട് അഡ്വ. എം.റഹ്‌മത്തുള്ള പ്രസ്താവിച്ചു.
മോദി ഭരണം ലോകത്തെ പട്ടിണി രാജ്യങ്ങളില്‍ ഇന്ത്യയെ മുന്‍നിരയില്‍ എത്തിച്ചിരിക്കുന്നു. രാജ്യത്തിന്റെ പൊതു സ്വത്ത് കോര്‍പ്പറേറ്റുകള്‍ക്ക് ചുളുവിലക്ക് വില്‍ക്കുകയും ഇന്ധന കൊള്ള നിര്‍ബാധം തുടരുകയുമാണ്. കര്‍ഷകരും തൊഴിലാളികളും യുവാക്കളും നിലനില്‍പിനായിട്ടുള്ള പോരാട്ടത്തിലുമാണ്. ഈ സാഹചര്യത്തില്‍ ജന വിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരായ തുടര്‍സമരങ്ങള്‍ക്ക് ഒറ്റക്കും കൂട്ടായും എസ്.ടി.യു മുന്‍ കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.ടി.യു കാസര്‍കോട് ജില്ലാ നേതൃ ശില്‍പശാലയില്‍ വിഷയാവതരണം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ.അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍റഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ കെ.പി. മുഹമ്മദ് അഷ്‌റഫ്, സെക്രട്ടറി ഷരീഫ് കൊടവഞ്ചി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ അഷ്‌റഫ് എടനീര്‍, ഷംസുദ്ദീന്‍ ആയിറ്റി, മുത്തലിബ് പാറക്കെട്ട്, മുംതാസ് സമീറ, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എം.എ. മക്കാര്‍ മാസ്റ്റര്‍, കുഞ്ഞാമദ് കല്ലൂരാവി, മാഹിന്‍ മുണ്ടക്കൈ, ഉമ്മര്‍ അപ്പോളൊ, പി.ഐ.എ. ലത്തീഫ്, ടി.പി.മുഹമ്മദ് അനീസ്, എ.ജി. അമീര്‍ ഹാജി, എല്‍.കെ. ഇബ്രാഹിം, മൊയ്തീന്‍ കൊല്ലമ്പാടി, ബീഫാത്തിമ ഇബ്രാഹിം, പി.പി. നസീമ ടീച്ചര്‍, യൂനുസ് വടകര മുക്ക്, കരീം കുശാല്‍നഗര്‍, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ്യ, ഇ.എ. ജലീല്‍, നാസര്‍ ചായിന്റടി, ഷുക്കൂര്‍ ചെര്‍ക്കളം പ്രസംഗിച്ചു.