അംഗീകൃത തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ചാല്‍ നേരിടും-എസ്.ടി.യു.
കാസര്‍കോട്: 2014ലെ ദേശീയ തെരുവ് കച്ചവട നിയമപ്രകാരം അംഗീകാരം ലഭിച്ച തെരുവ് കച്ചവടക്കാരെ നിയമപ്രകാരം പുനരധിവസിപ്പിക്കുന്നതിന് പകരം അന്യായമായി ഒഴിപ്പിക്കാനുള്ള നീക്കത്തെ നേരിടുമെന്ന് എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കുന്നതിന് പകരം രാഷ്ടീയ അജണ്ടകള്‍ വെച്ച് അംഗീകൃത തെരുവ് കച്ചവടക്കാരുടെ ജീവനോപാധികള്‍ നശിപ്പിക്കാനും പിടിച്ചെടുക്കാനുമാണ് ചില ഉദ്യോഗസ്ഥര്‍ മുതിരുന്നത്. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ നഗരസഭയും തെരുവ് കച്ചവട സമിതിയും എത്ത തീരുമാനം ഉടന്‍ നടപ്പിലാക്കണമെന്നും അന്യായമായ ഒഴിപ്പിക്കലിനെതിരെ ശക്തമായ […]

കാസര്‍കോട്: 2014ലെ ദേശീയ തെരുവ് കച്ചവട നിയമപ്രകാരം അംഗീകാരം ലഭിച്ച തെരുവ് കച്ചവടക്കാരെ നിയമപ്രകാരം പുനരധിവസിപ്പിക്കുന്നതിന് പകരം അന്യായമായി ഒഴിപ്പിക്കാനുള്ള നീക്കത്തെ നേരിടുമെന്ന് എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കുന്നതിന് പകരം രാഷ്ടീയ അജണ്ടകള്‍ വെച്ച് അംഗീകൃത തെരുവ് കച്ചവടക്കാരുടെ ജീവനോപാധികള്‍ നശിപ്പിക്കാനും പിടിച്ചെടുക്കാനുമാണ് ചില ഉദ്യോഗസ്ഥര്‍ മുതിരുന്നത്.
വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ നഗരസഭയും തെരുവ് കച്ചവട സമിതിയും എത്ത തീരുമാനം ഉടന്‍ നടപ്പിലാക്കണമെന്നും അന്യായമായ ഒഴിപ്പിക്കലിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അബ്ദുല്‍റഹ്‌മാന്‍ പറഞ്ഞു.
കാസര്‍കോട് നഗരത്തിലെ അംഗീകൃത തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ തീരുമാനത്തിനെതിരെ തെരുവ് കച്ചവട തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) കാസര്‍കോട് യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പി.ഡബ്ലിയു.ഡി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ സ്വാഗതം പറഞ്ഞു. എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എ.അഹ്‌മദ് ഹാജി, ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, സുബൈര്‍ മാര, വി. മുഹമ്മദ് ബേഡകം, കെ.എം മുഹമ്മദ് റഫീഖ്, മുഹമ്മദ് ചെമ്മനാട്, സിദ്ധീഖ് ചക്കര, ബഷീര്‍ കടവത്ത്, അഷ്‌റഫ് മുതലപ്പാറ, മുനീര്‍ പടിഞ്ഞാര്‍മൂല, ആസിഫ് മഞ്ചേശ്വരം, മുഹമ്മദലി ചെമ്മനാട്, നാരായണന്‍ മുളിയാര്‍, താജുദ്ധീന്‍, സലീം ഉളിയത്തടുക്ക, സത്താര്‍ തളങ്കര, താജുദ്ധീന്‍ തായലങ്ങാടി, നവാസ് കാഞ്ഞങ്ങാട് തുടങ്ങിയവര്‍ പ്രസംഗിച്ചു