കാസര്‍കോട്: തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ധീരമായ നിലപാടെടുക്കുകയും തൊഴിലാളികളോടൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത നേതാവായിരുന്നു അന്തരിച്ച എസ്.ടി.യു ജില്ലാ വൈസ്പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവുമായ ബി.കെ അബ്ദുസമദെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന് പറഞ്ഞു. എസ്.ടി.യു കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. പ്രസിഡണ്ട് എ.അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ പി.എം മുനീര്‍ ഹാജി, മൂസാ ബി. ചെര്‍ക്കളം, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി ഉമ്മര്‍, എം.എ മക്കാര്‍ മാസ്റ്റര്‍, മുത്തലിബ് പാറക്കെട്ട്, പി.ഐ.എ ലത്തീഫ് പാണലം, ടി.പി മുഹമ്മദ് അനീസ്, മാഹിന്‍ മുണ്ടക്കൈ, ബീഫാത്തിമ ഇബ്രാഹിം, മന്‍സൂര്‍ മല്ലത്ത്, അസീസ് കളത്തൂര്‍, റഊഫ് ബാവിക്കര, സുബൈര്‍ മാര, വി. മുഹമ്മദ് ബേഡകം, ഹനീഫ് പാറ, ഇബ്രാഹിം എതിര്‍ത്തോട്, കെ.എം മുഹമ്മദ് റഫീക്, എ. ഷാഫി, കെ.ടി അബ്ദുല്‍ റഹ്മാന്, യൂസഫ് പച്ചാണി, റഫീഖ് ഒളയത്തടുക്കം, എ. രഘു തുടങ്ങിയവര്‍ പ്രസംഗിച്ചു.