എസ്.ടി.യു ജില്ലാ കമ്മിറ്റി: എ. അഹമദ് ഹാജി പ്രസി., മുത്തലിബ് പാറക്കെട്ട് ജന.സെക്ര., മുംതാസ് സമീറ ട്രഷ.

കാസര്‍കോട്: 2021ലെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തികരിച്ച് പുതിയ കമ്മിറ്റി തിരഞ്ഞെടുക്കാനുള്ള എസ്.ടി.യു ജില്ലാ കൗണ്‍സില്‍ യോഗം വി.പി ടവറില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ. അഹമദ് ഹാജി അധ്യക്ഷത വഹിച്ചു. ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. ദേശീയ വൈസ് പ്രസിഡണ്ട് എ. അബ്ദുള്‍ റഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് കുട്ടി ഉണ്ണിക്കുളം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ.പി ഹമീദലി, […]

കാസര്‍കോട്: 2021ലെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തികരിച്ച് പുതിയ കമ്മിറ്റി തിരഞ്ഞെടുക്കാനുള്ള എസ്.ടി.യു ജില്ലാ കൗണ്‍സില്‍ യോഗം വി.പി ടവറില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ. അഹമദ് ഹാജി അധ്യക്ഷത വഹിച്ചു. ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. ദേശീയ വൈസ് പ്രസിഡണ്ട് എ. അബ്ദുള്‍ റഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് കുട്ടി ഉണ്ണിക്കുളം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ.പി ഹമീദലി, എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് പ്രസംഗിച്ചു. അഷ്‌റഫ് എടനീര്‍ റിപ്പോര്‍ട്ടും മുംതാസ് സമീറ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ജില്ലാ ഭാരവാഹികളായി എ.അഹമദ് ഹാജി (പ്രസി.), മുത്തലിബ് പാറക്കെട്ട് (ജന. സെക്ര.), മുംതാസ് സമീറ (ട്രഷ.), എന്‍.എ അബ്ദുല്‍ ഖാദര്‍, അഷ്‌റഫ് എടനീര്‍, ഷംസുദ്ധീന്‍ ആയിറ്റി, എം.എ മക്കാര്‍ മാസ്റ്റര്‍, കുഞ്ഞാമദ് കല്ലൂരാവി, മാഹിന്‍ മുണ്ടക്കൈ, കെ.എം.കെ അബ്ദുല്‍ റഹ്‌മാന്‍ ഹാജി (വൈസ്പ്രസിഡന്റുമാര്‍) ഉമ്മര്‍ അപ്പോളോ, പി.ഐ.എ ലത്തീഫ്, ടി.പി മുഹമ്മദ് അനീസ്, എ.ജി അമീര്‍ ഹാജി, എല്‍.കെ ഇബ്രാഹിം, അബൂബക്കര്‍ കണ്ടത്തില്‍, മൊയ്തീന്‍ കൊല്ലമ്പാടി (സെക്രട്ടറിമാര്‍), ബീഫാത്തിമ ഇബ്രാഹിം, പി.പി നസീമ ടീച്ചര്‍, കരീം കുശാല്‍ നഗര്‍, യൂനുസ് വടകര മുക്ക് (സെക്രട്ടറിയേറ്റ് അംഗങ്ങള്‍), എസ്.എം അബ്ദുല്‍ റഹ്‌മാന്‍, ഇബ്രാഹിം പറമ്പത്ത്, അബ്ദുല്‍ റഹ്‌മാന്‍ ഹാജി വളപ്പ് (പ്രത്യേക ക്ഷണിതാക്കള്‍) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles
Next Story
Share it