മണല്‍ വാരല്‍ നിരോധനം: എസ്.ടി.യു മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: ജില്ലയിലെ അംഗീകൃത കടവുകളില്‍ നിന്നും മണല്‍ വാരാന്‍ അനുമതി നല്‍കണമെന്നും നിര്‍മാണ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ കമ്മിറ്റി നടത്തിയ കലക്ടേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മാര്‍ച്ചിന് ശേഷം ബി.സി. റോഡ് ജംഗ്ഷനില്‍ നടന്ന ധര്‍ണ്ണ എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ. അബ്ദുറഹ്‌മാന്‍ ഉല്‍ഘാടനം ചെയ്തു. സി.എ. ഇബ്രാഹിം എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ശരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, എന്‍.എ. അബ്ദുല്‍ ഖാദര്‍, മാഹിന്‍ മുണ്ടക്കൈ, […]

കാസര്‍കോട്: ജില്ലയിലെ അംഗീകൃത കടവുകളില്‍ നിന്നും മണല്‍ വാരാന്‍ അനുമതി നല്‍കണമെന്നും നിര്‍മാണ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ കമ്മിറ്റി നടത്തിയ കലക്ടേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മാര്‍ച്ചിന് ശേഷം ബി.സി. റോഡ് ജംഗ്ഷനില്‍ നടന്ന ധര്‍ണ്ണ എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ. അബ്ദുറഹ്‌മാന്‍ ഉല്‍ഘാടനം ചെയ്തു. സി.എ. ഇബ്രാഹിം എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ശരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, എന്‍.എ. അബ്ദുല്‍ ഖാദര്‍, മാഹിന്‍ മുണ്ടക്കൈ, പി.ഐ.എ. ലത്തീഫ്, എല്‍.കെ. ഇബ്രാഹിം, മൊയ്തീന്‍ കൊല്ലമ്പാടി, സുബൈര്‍ മാര, സി.ഡബ്ല്യു എസ്.എ. ജില്ലാ പ്രസിഡണ്ട് ശിവാനന്ദന്‍, ഖാദര്‍ മൊഗ്രാല്‍, ഇക്ബാല്‍ ചേരൂര്‍, ഹമീദ് ബെദിര, ഹനീഫ കരിങ്ങപ്പള്ളം, ഖാലിദ് പച്ചക്കാട്, ബി.എസ് സൈനുദ്ധീന്‍ പ്രസംഗിച്ചു.
മാര്‍ച്ചിന് എം.കെ. ഇബ്രാഹിം, എ.എച്ച്. മുഹമ്മദ്, യൂസഫ് പാച്ചാണി, ശാഫി പള്ളത്തടുക്ക, ശിഹാബ് റഹ്‌മാനിയ നഗര്‍, ഫുളൈല്‍ മണിയനൊടി, സൈനുദ്ധീന്‍ തുരുത്തി, അബ്ദുറഹ്‌മാന്‍ കടമ്പള, ഹനീഫ പാറ ചെങ്കള, ഹസ്സന്‍ കുഞ്ഞി പാത്തൂര്‍, സക്കീര്‍ ഹുസൈന്‍ ചളിയംകോട്, സൈനുല്‍ ആബിദ് തുരുത്തി, മൊയ്തീന്‍ കുഞ്ഞി കൊവ്വല്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it