ശക്തമായ കാറ്റും മഴയും; ഏപ്രില്‍ മുതല്‍ ജൂണ്‍വരെ മംഗളൂരു വൈദ്യുതി സെക്ഷന് നഷ്ടം 13.67 കോടി

മംഗളൂരു: 2021 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ശക്തമായ കാറ്റും മഴയും കാരണം മംഗളൂരു വൈദ്യുതി സെക്ഷന് 13.67 കോടി രൂപയുടെ നഷ്ടം. ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമോഗ, ചിക്കമംഗളൂരു ജില്ലാ പരിധിക്കുള്ളില്‍ മൊത്തം 7,075 വൈദ്യുത തൂണുകള്‍ തകര്‍ന്നു. ഇതുകാരണം നഷ്ടം 5.86 കോടി രൂപയാണ്. 680 ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇത് 6.56 കോടി രൂപയുടെ നഷ്ടത്തിന് കാരണമായി. 219.8 കിലോമീറ്റര്‍ നീളമുള്ള പവര്‍ കേബിളുകള്‍ തകരാറിലായതിനാല്‍ 1.24 കോടി രൂപയുടെ നഷ്ടമുണ്ടായി. കേടായ […]

മംഗളൂരു: 2021 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ശക്തമായ കാറ്റും മഴയും കാരണം മംഗളൂരു വൈദ്യുതി സെക്ഷന് 13.67 കോടി രൂപയുടെ നഷ്ടം. ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമോഗ, ചിക്കമംഗളൂരു ജില്ലാ പരിധിക്കുള്ളില്‍ മൊത്തം 7,075 വൈദ്യുത തൂണുകള്‍ തകര്‍ന്നു. ഇതുകാരണം നഷ്ടം 5.86 കോടി രൂപയാണ്. 680 ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇത് 6.56 കോടി രൂപയുടെ നഷ്ടത്തിന് കാരണമായി. 219.8 കിലോമീറ്റര്‍ നീളമുള്ള പവര്‍ കേബിളുകള്‍ തകരാറിലായതിനാല്‍ 1.24 കോടി രൂപയുടെ നഷ്ടമുണ്ടായി.
കേടായ വൈദ്യുതി ലൈനുകള്‍ നന്നാക്കുകയും പകരം വയ്ക്കുകയും ചെയ്യുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ട്രാന്‍സ്ഫോര്‍മറുകള്‍, വൈദ്യുതി ലൈനുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ സ്റ്റോക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദക്ഷിണ കന്നഡ ജില്ലയിലേക്ക് 19, ഉഡുപ്പിയില്‍ നിന്ന് ഏഴ്, ശിവമോഗ ജില്ലയിലേക്ക് പത്ത്, ചിക്കമംഗളൂരു ജില്ലയിലേക്ക് പത്ത് എന്നിങ്ങനെ വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. നാല് ജില്ലകളിലും കുന്നുകള്‍, വനങ്ങള്‍, നദികള്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണ്. വാഹനങ്ങള്‍ക്ക് സ്ഥലത്തെത്താന്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍, വൈദ്യുതി ലൈനുകള്‍ നന്നാക്കുകയും മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നത് സ്വാഭാവികമായും വൈകും. ഇത്തരം സാഹചര്യങ്ങളില്‍ വൈദ്യുതി വകുപ്പുമായി സഹകരിക്കാന്‍ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. മഴക്കാലത്ത് ഉണ്ടാകാനിടയുള്ള അപ്രതീക്ഷിത നാശനഷ്ടങ്ങള്‍ കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മെസ്‌കോം. 585 ജീവനക്കാരുള്ള പ്രത്യേക സേനയ്ക്ക് മൂന്ന് മാസത്തേക്ക് അധിക അനുമതി നല്‍കിയിട്ടുണ്ട്. ദക്ഷിണ കന്നഡയിലേക്ക് 176, ഉഡുപ്പിക്ക് 117, ശിവമോഗ ജില്ലയിലേക്ക് 142, ചിക്കമഗളൂരുവിലേക്ക് 150 ജീവനക്കാരെ അനുവദിച്ചിട്ടുണ്ട്.

Related Articles
Next Story
Share it