സുദൃഢം ക്യാമ്പയിന്‍; 500 അയല്‍ക്കൂട്ടങ്ങളുമായി ചെമ്മനാട് സി.ഡി.എസ്

പൊയിനാച്ചി: പുതിയ കുടുംബശ്രീ രുപീകരിക്കുന്നതിനും വിട്ടുപോയ അയല്‍ കൂട്ടാംഗങ്ങളെ ഉള്‍ചേര്‍ക്കുന്നതിനുമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ സുദൃഢം ക്യാമ്പയിന്റെ ഭാഗമായി ചെമ്മനാട് പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ എഴുപത്തിയഞ്ചോളം കുടുംബശ്രീ യൂണിറ്റുകള്‍ പുതിയതായി രൂപീകരിച്ചു. ഇതോടെ പഞ്ചായത്തില്‍ 500 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളായി.എ.ഡി. എസിന്റെ നേതൃത്വത്തില്‍ ഇരുപത്തിമൂന്ന് വാര്‍ഡുകളിലും പ്രത്യേക യോഗങ്ങള്‍ വിളിച്ച് ചേര്‍ത്താണ് സുദൃഢം പദ്ധതി പഞ്ചായത്തില്‍ നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമായി പുതിയ അയല്‍കൂട്ട രൂപീകരണത്തിനൊപ്പം 38 വനിതകളെ നിലവിലുള്ള കുടുംബശ്രീകളില്‍ ഉള്‍ചേര്‍ക്കുകയും പ്രവര്‍ത്തനം നിലച്ച ആറ് […]

പൊയിനാച്ചി: പുതിയ കുടുംബശ്രീ രുപീകരിക്കുന്നതിനും വിട്ടുപോയ അയല്‍ കൂട്ടാംഗങ്ങളെ ഉള്‍ചേര്‍ക്കുന്നതിനുമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ സുദൃഢം ക്യാമ്പയിന്റെ ഭാഗമായി ചെമ്മനാട് പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ എഴുപത്തിയഞ്ചോളം കുടുംബശ്രീ യൂണിറ്റുകള്‍ പുതിയതായി രൂപീകരിച്ചു. ഇതോടെ പഞ്ചായത്തില്‍ 500 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളായി.
എ.ഡി. എസിന്റെ നേതൃത്വത്തില്‍ ഇരുപത്തിമൂന്ന് വാര്‍ഡുകളിലും പ്രത്യേക യോഗങ്ങള്‍ വിളിച്ച് ചേര്‍ത്താണ് സുദൃഢം പദ്ധതി പഞ്ചായത്തില്‍ നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമായി പുതിയ അയല്‍കൂട്ട രൂപീകരണത്തിനൊപ്പം 38 വനിതകളെ നിലവിലുള്ള കുടുംബശ്രീകളില്‍ ഉള്‍ചേര്‍ക്കുകയും പ്രവര്‍ത്തനം നിലച്ച ആറ് അയല്‍ക്കൂട്ടങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുകയും ഇതുവഴി 813 പേരെ പുതിയതായി അയല്‍ക്കൂട്ടങ്ങളുടെ ഭാഗമാക്കുകയും ചെയ
സുദൃഢം പദ്ധതിയുടെ ഭാഗമായി കണക്കെഴുത്തു പരിശീലനം വയോജന സംഗമം ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു. പുതുതായി രൂപീകരിച്ച അയല്‍ക്കൂട്ടങ്ങളില്‍ 37 മൈനൊരിറ്റി, 34 ജനറല്‍, 2 എസ്.സി, 2 വയോജന അയല്‍ക്കൂട്ടം, ഒരു സ്‌പെഷ്യല്‍ അയല്‍ക്കൂട്ടം എന്നിവ ഉള്‍പെടുന്നു. പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് തല നവാഗത സംഗമം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ മുഖ്യാതിഥിയായി. വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ഷംസുദ്ദീന്‍ തെക്കില്‍, ആയിഷ അബൂബക്കര്‍, രമാ ഗംഗാധരന്‍ പഞ്ചായത്തംഗങ്ങളായ അഹമ്മദ് കല്ലട്ര, രാജന്‍ കെ പൊയിനാച്ചി, സുജാത രാമകൃഷ്ണന്‍, രേണുക ഭാസ്‌ക്കരന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കര്‍, സെക്രട്ടറി എം. സുരേന്ദ്രന്‍, മെമ്പര്‍ സെക്രട്ടറി പ്രദീഷ് എം.കെ, എ.ഡി.എം.സി പ്രകാശന്‍ പാലായി, ഡി.പി.എം ഷിബി, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഭവ്യ, അനീസ പാലോത്ത്, പ്രിയ വിശ്വം സംബന്ധിച്ചു. ഡി.ടി.സി പരിശീലകന്‍ രതീഷ് വിഷയാവതരണം നടത്തി. 11 പുതിയ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് 6-ാം വാര്‍ഡ് എ.ഡി.എസ് ഒന്നാം സ്ഥാനം നേടി.

Related Articles
Next Story
Share it