കരാറുകാരുടെ സമരം;<br>അഞ്ചിന് സംഘടനകളുടെ സംയുക്ത യോഗം
കാസര്‍കോട്: കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10 മുതല്‍ കേരളത്തിലെ സര്‍ക്കാര്‍ കരാറുകാര്‍ ടെണ്ടറുകള്‍ ബഹിഷ്‌കരിച്ച് സമരം നടത്തുന്നു.ഏറ്റവും പുതിയ നിരക്ക് അനുവദിക്കുക, ബിറ്റുമിന് മാര്‍ക്കറ്റ് വില അനുവദിച്ച് തരിക, 5 ലക്ഷം രൂപയുടെ താഴെയുള്ള വര്‍ക്കുകള്‍ ഇ-ടെണ്ടറില്‍ നിന്നും ഒഴിവാക്കുക, പ്രൈസ് സോഫ്റ്റ്വെയറിലെ അപാകതകള്‍ പരിഹരിച്ച് കുടിശ്ശിക പൂര്‍ണമായും നല്‍കുക, ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി കള്‍ക്ക് അനുവദിച്ച 10 ശതമാനം അനുകൂല്യം ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.ഒക്‌ടോബര്‍ 5ന് രാവിലെ 10 മണിക്ക് […]

കാസര്‍കോട്: കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10 മുതല്‍ കേരളത്തിലെ സര്‍ക്കാര്‍ കരാറുകാര്‍ ടെണ്ടറുകള്‍ ബഹിഷ്‌കരിച്ച് സമരം നടത്തുന്നു.
ഏറ്റവും പുതിയ നിരക്ക് അനുവദിക്കുക, ബിറ്റുമിന് മാര്‍ക്കറ്റ് വില അനുവദിച്ച് തരിക, 5 ലക്ഷം രൂപയുടെ താഴെയുള്ള വര്‍ക്കുകള്‍ ഇ-ടെണ്ടറില്‍ നിന്നും ഒഴിവാക്കുക, പ്രൈസ് സോഫ്റ്റ്വെയറിലെ അപാകതകള്‍ പരിഹരിച്ച് കുടിശ്ശിക പൂര്‍ണമായും നല്‍കുക, ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി കള്‍ക്ക് അനുവദിച്ച 10 ശതമാനം അനുകൂല്യം ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഒക്‌ടോബര്‍ 5ന് രാവിലെ 10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മുഴുവന്‍ കരാര്‍ സംഘടനകളേയും യോജിപ്പിച്ച് കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചു.
ശ്രീകണ്ഠന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പി.വി കൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ. മൊയ്തീന്‍കുട്ടി ഹാജി, ഷാഫി ഹാജി ബേവിഞ്ച, നിസാര്‍ കല്ലട്ര, ജാസിര്‍ ചെങ്കള പ്രസംഗിച്ചു.
എ.വി ശ്രീധരന്‍ സ്വാഗതവും മാര്‍ക്ക് മുഹമ്മദ്‌നന്ദിയും പറഞ്ഞു.
കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍: എ.വി ശ്രീധരന്‍ (ചെയര്‍.), ടി.കെ നസീര്‍ പട്ടുവം, നിസാര്‍ കല്ലട്ര (വൈ. ചെയര്‍.), സുനൈഫ് എം.എ.എച്ച് (കണ്‍.), ജോയ് ജോസഫ്, പി. ഗോവിന്ദന്‍ (ജോ. കണ്‍.), എം.എ നാസര്‍ (ട്രഷ.), ജാസിര്‍ ചെങ്കള (മീഡിയ ചെയര്‍.).