നായന്മാര്മൂല: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നായന്മാര്മൂലയില് ഫ്ളൈഓവര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ച്ച് 29ന് ബുധനാഴ്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായന്മാര്മൂല യൂണിറ്റ് നേതൃത്വത്തില്‍ സത്യഗ്രഹമിരിക്കുന്നു. സത്യഗ്രഹം ഉച്ചയ്ക്ക് മൂന്നിന് കെവിവിഇഎസ് സംസ്ഥാന വൈസ്പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ അഹമദ് ശരീഫ് സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡണ്ട് അന്‍വര്‍ പി.പി അധ്യക്ഷത വഹിക്കും.