ഒമിക്രോണ്‍ ഭീതി; മംഗളൂരുവിമാനത്താവളത്തില്‍ പരിശോധനയ്ക്കായി പ്രത്യേക കേന്ദ്രം തുറന്നു

മംഗളൂരു: ഒമിക്രോണ്‍ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരെ പരിശോധിക്കുന്നതിനായി മംഗളൂരു വിമാനത്താവളത്തില്‍ പ്രത്യേക കേന്ദ്രം തുറന്നു. ബുധനാഴ്ച മുതലാണ് എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ പരിശോധനയ്ക്ക് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സര്‍ക്കാരിന്റെ ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ചാണ് വിമാനത്താവളത്തിലെ ക്രമീകരണങ്ങളെന്ന് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ നീരവ് ഷാ അറിയിച്ചു. ബുധനാഴ്ച വരെ 10 യാത്രക്കാര്‍ ഒമിക്രോണ്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്ന് എത്തിയിട്ടുണ്ടെന്നും അവരെല്ലാം കോവിഡ്-19 നെഗറ്റീവായതായും അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള 64 […]

മംഗളൂരു: ഒമിക്രോണ്‍ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരെ പരിശോധിക്കുന്നതിനായി മംഗളൂരു വിമാനത്താവളത്തില്‍ പ്രത്യേക കേന്ദ്രം തുറന്നു. ബുധനാഴ്ച മുതലാണ് എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ പരിശോധനയ്ക്ക് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സര്‍ക്കാരിന്റെ ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ചാണ് വിമാനത്താവളത്തിലെ ക്രമീകരണങ്ങളെന്ന് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ നീരവ് ഷാ അറിയിച്ചു. ബുധനാഴ്ച വരെ 10 യാത്രക്കാര്‍ ഒമിക്രോണ്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്ന് എത്തിയിട്ടുണ്ടെന്നും അവരെല്ലാം കോവിഡ്-19 നെഗറ്റീവായതായും അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള 64 യാത്രക്കാരെയും പരിശോധനക്ക് വിധേയമാക്കി. എമിഗ്രേഷനും കസ്റ്റംസ് പരിശോധനയും പൂര്‍ത്തിയാക്കിയതിന് ശേഷം മുമ്പ് നടത്തിയ കോവിഡ് പരിശോധനയില്‍ നിന്ന് വ്യത്യസ്തമായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് എല്ലാ യാത്രക്കാരെയും എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍ പരിശോധിക്കും. ഒമിക്കോണ്‍ വ്യാപിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ റാപ്പിഡ് ആര്‍ടിപിസിആര്‍ ഉപയോഗിച്ചും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ആര്‍ടിപിസിആര്‍ ഉപയോഗിച്ചും പരിശോധിക്കും. വൈറസ് രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ പരിശോധനാ ഫലങ്ങള്‍ ലഭിച്ചതിന് ശേഷം മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. ഇത് ഏകദേശം 40 മിനിട്ടുനേരമെടുക്കും. വിമാനത്താവളത്തില്‍ യാത്രക്കാര്‍ ഇരിക്കുന്ന സ്ഥലത്ത് ദിവസവും ശുചീകരണം നടത്തണമെന്ന് നിര്‍ദേശമുണ്ട്.

Related Articles
Next Story
Share it