കേരളത്തില്‍ ഇന്നുമുതല്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം തുടങ്ങി; മിക്ക സ്വകാര്യബസുകളും ഓട്ടം നിര്‍ത്തി, അവശ്യസര്‍വീസുകള്‍ ഒഴികെയുള്ളവക്കെല്ലാം നിയന്ത്രണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്നുമുതല്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ആരംഭിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം. പൊതുഗതാഗതത്തിന് വിലക്കില്ലെങ്കിലും കാസര്‍കോട് ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും മിക്ക സ്വകാര്യബസുകളും ഓട്ടം നിര്‍ത്തി. കെ.എസ്.ആര്‍.ടി.സി ബസുകളും ഏതാനും സ്വകാര്യബസുകളും ഓടുന്നുണ്ട്. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവക്കെല്ലാം നിയന്ത്രണം ബാധകമാണ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ പൊലീസ് പരിശോധനയും ശക്തമാക്കി. നഗരങ്ങളിലും ഗ്രാമങ്ങളിലും ഇന്നുമുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. റോഡുകളില്‍ ഹൈവെ പൊലീസും സജീവമായി പരിശോധന നടത്തുന്നു. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ […]

തിരുവനന്തപുരം: കേരളത്തില്‍ ഇന്നുമുതല്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ആരംഭിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം. പൊതുഗതാഗതത്തിന് വിലക്കില്ലെങ്കിലും കാസര്‍കോട് ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും മിക്ക സ്വകാര്യബസുകളും ഓട്ടം നിര്‍ത്തി. കെ.എസ്.ആര്‍.ടി.സി ബസുകളും ഏതാനും സ്വകാര്യബസുകളും ഓടുന്നുണ്ട്. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവക്കെല്ലാം നിയന്ത്രണം ബാധകമാണ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ പൊലീസ് പരിശോധനയും ശക്തമാക്കി. നഗരങ്ങളിലും ഗ്രാമങ്ങളിലും ഇന്നുമുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. റോഡുകളില്‍ ഹൈവെ പൊലീസും സജീവമായി പരിശോധന നടത്തുന്നു. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന മുന്നിയിപ്പ്. കോവിഡ് പശ്ചാത്തലത്തില്‍ ശനിയും ഞായറും മാത്രം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തിന് സമാനമായ രീതിലാണ് ഇന്ന് മുതല്‍ മെയ് 9 വരെ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കിയത്. അത്യാവശ്യമില്ലാത്ത യാത്രക്കിറങ്ങിയാല്‍ തടയാനും കേസെടുക്കാനും പൊലീസിന് നിര്‍ദേശം നല്‍കി. ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍, വിമാനത്താവളം, ആസ്പത്രി, വാക്‌സിനേഷന്‍ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകുന്നത് തടയില്ല. അവശ്യസേവന വിഭാഗങ്ങള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ രേഖ കാണിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കും. മരുന്ന്, പഴം, പച്ചക്കറി, പാല്‍, മത്സ്യ-മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കും. പക്ഷേ തൊട്ടടുത്തുള്ള കടകളില്‍ പോകാന്‍ മാത്രമേ അനുമതിയുള്ളു. വര്‍ക്ക് ഷോപ്പ്, വാഹന സര്‍വീസ് സെന്റര്‍, സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കാം. ഇവിടെയെല്ലാം ജീവനക്കാര്‍ ഇരട്ട മാസ്‌ക്കും കയ്യുറകളും ധരിക്കണം. റേഷന്‍ കടകളും സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഔട്ട് ലൈറ്റുകളും തുറക്കും. ഹോട്ടലുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഭക്ഷണം വിളമ്പാന്‍ അനുവദിക്കില്ല. രാത്രി ഒന്‍പത് വരെ പാര്‍സലും ഹോം ഡെലിവെറിയും അനുവദിക്കും. കള്ളുഷാപ്പുകള്‍ക്ക് മാത്രം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ബിവറേജ് മദ്യശാലകളും ബാറുകളും അടഞ്ഞുകിടക്കും. ബാങ്കുകള്‍ രാവിലെ 10 മുതല്‍ 1 മണി വരെ പ്രവര്‍ത്തിക്കും. വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം.
ആരാധനാലയങ്ങളില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കാന്‍ സ്ഥലസൗകര്യമുള്ള ഇടമാണെങ്കില്‍ മാത്രം 50 പേര്‍ക്ക് പ്രവേശനം അനുവദിക്കും. എല്ലാതരത്തിലുമുള്ള സിനിമ- സീരിയല്‍ ചിത്രീകരണങ്ങളും നിര്‍ത്തി വെച്ചു. ഐടി മേഖലയില്‍ അത്യാവശ്യം വേണ്ട ജീവനക്കാര്‍ മാത്രം ഓഫീസിലെത്തണമെന്നും പരമാവധി ആളുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്നുമാണ് നിര്‍ദേശം. നിയന്ത്രണം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ രാവിലെ മുതല്‍ തന്നെ നിരത്തുകളില്‍ പൊലീസ് പരിശോധന നടത്തിവരികയാണ്.