ശനിയും ഞായറും കടുത്ത നിയന്ത്രണം; നഗരത്തില്‍ ഇന്ന് തിരക്ക്

കാസര്‍കോട്: ഇന്ന് കൂടുതല്‍ ഇളവും ശനിയും ഞായറും കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയതിനാല്‍ നഗരത്തില്‍ ഇന്ന് വലിയ തിരക്ക് അനുഭവപ്പെട്ടു. ഇന്ന് സ്റ്റേഷനറി, ജ്വല്ലറി, ചെരുപ്പ്, തുണി, കണ്ണട, പുസ്തകം തുടങ്ങിയ കടകള്‍ക്ക് രാവിലെ 7മുതല്‍ വൈകിട്ട് 7 വരെ തുറക്കാന്‍ അനുമതിയുണ്ട്. അതേ സമയം അറ്റകുറ്റപ്പണികള്‍ക്കായി വാഹനഷോറൂമുകളും മൊബൈല്‍ ഫോണുകള്‍ നന്നാക്കുന്ന കടകള്‍ക്കും ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ നാളെയും മറ്റെന്നാളും കര്‍ഷന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ 7 മുതല്‍ രാത്രി […]

കാസര്‍കോട്: ഇന്ന് കൂടുതല്‍ ഇളവും ശനിയും ഞായറും കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയതിനാല്‍ നഗരത്തില്‍ ഇന്ന് വലിയ തിരക്ക് അനുഭവപ്പെട്ടു. ഇന്ന് സ്റ്റേഷനറി, ജ്വല്ലറി, ചെരുപ്പ്, തുണി, കണ്ണട, പുസ്തകം തുടങ്ങിയ കടകള്‍ക്ക് രാവിലെ 7മുതല്‍ വൈകിട്ട് 7 വരെ തുറക്കാന്‍ അനുമതിയുണ്ട്. അതേ സമയം അറ്റകുറ്റപ്പണികള്‍ക്കായി വാഹനഷോറൂമുകളും മൊബൈല്‍ ഫോണുകള്‍ നന്നാക്കുന്ന കടകള്‍ക്കും ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ നാളെയും മറ്റെന്നാളും കര്‍ഷന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ 7 മുതല്‍ രാത്രി 7 വരെ ഹോംഡെലിവറി മാത്രമായി പ്രവര്‍ത്തിക്കാം. ഭക്ഷ്യോല്‍പന്നങ്ങളും പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍, മത്സ്യം എന്നിവ വില്‍ക്കുന്ന കടകളും കള്ളുഷാപ്പുകളും (പാഴ്‌സല്‍ മാത്രം) രാത്രി 7 വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. വിമാനത്താവളം, റെയില്‍വെസ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് വാഹനങ്ങള്‍ ഉപയോഗിക്കാം. എന്നാല്‍ യാത്രാ രേഖകള്‍ കയ്യില്‍ കരുതണം. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കും രേഖകള്‍ കാണിച്ച് യാത്ര ചെയ്യാം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുണ്ടെങ്കിലും അടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉണ്ടാവില്ല.

Related Articles
Next Story
Share it