ഗുണ്ടാസംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി;കാപ്പ ചുമത്തി രണ്ടുപേരെ ജയിലിലടച്ചു, രണ്ടുപേരെ നാടുകടത്തി
മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗുണ്ടാസംഘങ്ങള്‍ക്കെതിരെ പൊലീസ് നടപടി കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട പതിനഞ്ചോളം പ്രതികള്‍ക്കെതിരെ കാപ്പ ചുമത്താന്‍ മഞ്ചേശ്വരം പൊലീസ് നടപടി തുടങ്ങി. ഒരു മാസത്തിനിടെ മൂന്നുപേര്‍ക്കാണ് കാപ്പ ചുമത്തിയത്. രണ്ട് പേരെ കാപ്പ നിയമ പ്രകാരം ജയിലിലടിച്ചു. ഒരാളെ നാടുകടത്തി. വധശ്രമം അടക്കം എട്ടോളം കേസുകളില്‍പ്പെട്ട മൊര്‍ത്തണയിലെ അസ്‌ക്കര്‍ (29), മിയാപ്പദവ് ബാളിയൂരിലെ ഇബ്രാഹിം അര്‍ഷാദ് (30), എന്നിവരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. നിരവധി മോഷണക്കേസുകളിലും വധശ്രമകേസുകളിലും പ്രതി […]

മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗുണ്ടാസംഘങ്ങള്‍ക്കെതിരെ പൊലീസ് നടപടി കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട പതിനഞ്ചോളം പ്രതികള്‍ക്കെതിരെ കാപ്പ ചുമത്താന്‍ മഞ്ചേശ്വരം പൊലീസ് നടപടി തുടങ്ങി. ഒരു മാസത്തിനിടെ മൂന്നുപേര്‍ക്കാണ് കാപ്പ ചുമത്തിയത്. രണ്ട് പേരെ കാപ്പ നിയമ പ്രകാരം ജയിലിലടിച്ചു. ഒരാളെ നാടുകടത്തി.
വധശ്രമം അടക്കം എട്ടോളം കേസുകളില്‍പ്പെട്ട മൊര്‍ത്തണയിലെ അസ്‌ക്കര്‍ (29), മിയാപ്പദവ് ബാളിയൂരിലെ ഇബ്രാഹിം അര്‍ഷാദ് (30), എന്നിവരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.
നിരവധി മോഷണക്കേസുകളിലും വധശ്രമകേസുകളിലും പ്രതി ഉപ്പളയിലെ റൗഫ് എന്ന മീശ റൗഫ്(41), കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വധശ്രമകേസിലും ചാരായ കടത്തു കേസിലും പ്രതിയായ കൂഡ്‌ലു ആലങ്കോട്ടെ ദീപക് എന്നിവരെ കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്തു.
വെടിവെപ്പ്, വധശ്രമം, തട്ടിക്കൊണ്ടു പോകല്‍, വീട്ടില്‍ കയറി ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളിലെ പ്രതികള്‍ക്കെതിരെയാണ് കാപ്പ ചുമത്താന്‍ പൊലീസ് നീക്കം തുടങ്ങിയത്. ഇവരുടെ കേസുകളുടെ രേഖകള്‍ പരിശോധിച്ചുവരുന്നു. വാറണ്ട് കേസുകളില്‍ ഒളിവില്‍ കഴിയുന്നവരെ പിടികൂടാന്‍ പൊലീസ് ശക്തമായ നടപടി തുടങ്ങി. രണ്ടില്‍ കുടുതല്‍ കേസുകളില്‍പ്പെട്ട പ്രതികളുടെ വിവരങ്ങര്‍ ശേഖരിച്ച് വരുന്നു.
കാസര്‍കോട് ഡി.വൈ.എസ്.പി. പി. ബാലകൃഷണന്‍ നായര്‍, മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഗൂണ്ടാ സംഘങ്ങളെക്കെതിരെ ശക്തമായ നടപടി തുടങ്ങിയത്.