ബാലിക പീഡകര്‍ക്കെതിരെയുള്ള തെരുവ് നാടകം ശ്രദ്ധേയമാവുന്നു

കാസര്‍കോട്: പിച്ച വയ്‌ക്കേണ്ട ഇടങ്ങളില്‍ പോലും പിച്ചിച്ചീന്തപ്പെടുന്ന ബാല്യങ്ങളെ കുറിച്ചുള്ള, നാടക് കാസര്‍കോട് മേഖല അവതരിപ്പിക്കുന്ന തെരുവ് നാടകം 'തേന്‍ കുരുവികള്‍' ശ്രദ്ധേയമാകുന്നു. ലഹരിക്കടിമപ്പെട്ടവരില്‍ നിന്നും അല്ലാത്തവരില്‍ നിന്നും, സ്വന്തം വീടുകളില്‍ പോലും പീഡനങ്ങള്‍ക്കിരയാകുന്ന പെണ്‍കുഞ്ഞുങ്ങളുടെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ നിമിഷവും നമ്മളെ തേടിയെത്തുന്നത്. ഇത്തരം അനീതികളെയും അക്രമങ്ങളെയും തുറന്നുകാട്ടി, നമ്മുടെ തൊടികളില്‍ കുഞ്ഞുങ്ങള്‍ തേന്‍ കുരുവികളെ പോലെ പാറിപ്പറന്നു കളിക്കാന്‍, പീഡകര്‍ക്കെതിരെ ശക്തമായ താക്കീത് നല്‍കുന്ന തെരുവുനാടകം, നാടക് ജില്ലാ സമ്മേളനത്തിനു വേണ്ടിയാണ് കാസര്‍കോട് മേഖല […]

കാസര്‍കോട്: പിച്ച വയ്‌ക്കേണ്ട ഇടങ്ങളില്‍ പോലും പിച്ചിച്ചീന്തപ്പെടുന്ന ബാല്യങ്ങളെ കുറിച്ചുള്ള, നാടക് കാസര്‍കോട് മേഖല അവതരിപ്പിക്കുന്ന തെരുവ് നാടകം 'തേന്‍ കുരുവികള്‍' ശ്രദ്ധേയമാകുന്നു. ലഹരിക്കടിമപ്പെട്ടവരില്‍ നിന്നും അല്ലാത്തവരില്‍ നിന്നും, സ്വന്തം വീടുകളില്‍ പോലും പീഡനങ്ങള്‍ക്കിരയാകുന്ന പെണ്‍കുഞ്ഞുങ്ങളുടെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ നിമിഷവും നമ്മളെ തേടിയെത്തുന്നത്. ഇത്തരം അനീതികളെയും അക്രമങ്ങളെയും തുറന്നുകാട്ടി, നമ്മുടെ തൊടികളില്‍ കുഞ്ഞുങ്ങള്‍ തേന്‍ കുരുവികളെ പോലെ പാറിപ്പറന്നു കളിക്കാന്‍, പീഡകര്‍ക്കെതിരെ ശക്തമായ താക്കീത് നല്‍കുന്ന തെരുവുനാടകം, നാടക് ജില്ലാ സമ്മേളനത്തിനു വേണ്ടിയാണ് കാസര്‍കോട് മേഖല കമ്മിറ്റി രൂപപ്പെടുത്തിയതെങ്കിലും ഇപ്പോള്‍ വേദികളില്‍ അവതരിപ്പിക്കപ്പെട്ടു വരികയാണ് 10ന് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് ജില്ലാ സമ്മേളനത്തിന്റെ വിളംബര ഘോഷത്തില്‍ അവതരിപ്പിക്കും. കൂടാതെ ഫ്‌ലാഷ് മോബ് നാടന്‍ കലാരൂപങ്ങള്‍ എന്നിവയും വിളംബര ഘോഷത്തോടൊപ്പം അണിനിരക്കും. രാമകൃഷ്ണന്‍ വാണിയംപാറ രചിച്ച നാടകം റഫീഖ് മണിയങ്കാനമാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Related Articles
Next Story
Share it