മൊഗ്രാലില്‍ വീണ്ടും തെരുവ് നായ്ക്കളുടെ പരാക്രമം; അഞ്ച് ആടുകളെ കൊന്നൊടുക്കി

മൊഗ്രാല്‍: മൊഗ്രാലില്‍ വളര്‍ത്തുമൃഗങ്ങളോടുള്ള തെരുവ് നായ്ക്കളുടെ ആക്രമണം അവസാനിക്കുന്നില്ല. ചളിയങ്കോട് റോഡിലെ മുഹമ്മദിന്റെ വീട്ടിലെ അഞ്ച് ആടുകളെയാണ് ഇന്ന് പുലര്‍ച്ചെ നായക്കൂട്ടം കൂട്ടില്‍ കയറി കടിച്ചുകൊന്നത്. മതില്‍ ചാടിക്കടന്നാണ് നായക്കൂട്ടം അകത്തു കയറിയത്.കഴിഞ്ഞ ഏതാനും ദിവസം മുമ്പ് മൊഗ്രാലിലെ തന്നെ മറ്റു പ്രദേശങ്ങളിലും വളര്‍ത്തുമൃഗങ്ങളോട് നായക്കൂട്ടങ്ങളുടെ സമാനമായ പരാക്രമണം ഉണ്ടായിരുന്നു. ഇവിടെ ആടുകളെയും കോഴികളെയും കടിച്ചുകൊന്നിരുന്നു. പേരാല്‍, റഹ്‌മത്ത് നഗര്‍, കൊപ്പളം, വലിയ നാങ്കി, ചളിയങ്കോട് പ്രദേശങ്ങിലാണ് നായ ശല്യം രൂക്ഷമായിട്ടുള്ളത്.കഴിഞ്ഞ വര്‍ഷവും വളര്‍ത്തുമൃഗങ്ങളോട് സമാനമായ പരാക്രമം […]

മൊഗ്രാല്‍: മൊഗ്രാലില്‍ വളര്‍ത്തുമൃഗങ്ങളോടുള്ള തെരുവ് നായ്ക്കളുടെ ആക്രമണം അവസാനിക്കുന്നില്ല. ചളിയങ്കോട് റോഡിലെ മുഹമ്മദിന്റെ വീട്ടിലെ അഞ്ച് ആടുകളെയാണ് ഇന്ന് പുലര്‍ച്ചെ നായക്കൂട്ടം കൂട്ടില്‍ കയറി കടിച്ചുകൊന്നത്. മതില്‍ ചാടിക്കടന്നാണ് നായക്കൂട്ടം അകത്തു കയറിയത്.
കഴിഞ്ഞ ഏതാനും ദിവസം മുമ്പ് മൊഗ്രാലിലെ തന്നെ മറ്റു പ്രദേശങ്ങളിലും വളര്‍ത്തുമൃഗങ്ങളോട് നായക്കൂട്ടങ്ങളുടെ സമാനമായ പരാക്രമണം ഉണ്ടായിരുന്നു. ഇവിടെ ആടുകളെയും കോഴികളെയും കടിച്ചുകൊന്നിരുന്നു. പേരാല്‍, റഹ്‌മത്ത് നഗര്‍, കൊപ്പളം, വലിയ നാങ്കി, ചളിയങ്കോട് പ്രദേശങ്ങിലാണ് നായ ശല്യം രൂക്ഷമായിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷവും വളര്‍ത്തുമൃഗങ്ങളോട് സമാനമായ പരാക്രമം ഉണ്ടായിട്ടുണ്ട്. നായക്കൂട്ടങ്ങളുടെ പരാക്രമം തുടരുന്നതിനാല്‍ സ്‌കൂള്‍-മദ്രസയിലേക്ക് പോകുന്ന കുട്ടികളും ഇപ്പോള്‍ ഭയാശങ്കയിലാണ്. തെരുവ് നായ്ക്കളെ കൊല്ലാന്‍ സുപ്രീംകോടതിയില്‍ അനുമതി തേടിയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഹരജികളില്‍ തീരുമാനമായിട്ടില്ല. അടുത്തമാസം പരിഗണിക്കാനിരിക്കുകയുമാണ്. ഇതിനിടയില്‍ നായശല്യം കൂടിവരുന്നത് ജനങ്ങളെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.

Related Articles
Next Story
Share it