നെല്ലിക്കുന്ന്, ബങ്കരക്കുന്ന് പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷം; ആടുകളെ കടിച്ചുകൊന്നു
കാസര്‍കോട്: നെല്ലിക്കുന്ന്, ബങ്കരക്കുന്ന് പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമായി. രണ്ട് ആടുകളെ നായക്കൂട്ടം കടിച്ചുകൊന്നു. ബങ്കരക്കുന്നിലെ ഷാഹിലിന്റെ ആടുകളെയാണ് നായകള്‍ കൊന്നൊടുക്കിയത്. പ്രദേശത്ത് പശു, കോഴി തുടങ്ങിയവയ്ക്കും കടിയേറ്റിട്ടുണ്ട്. പുലര്‍ച്ചെയും വൈകിട്ടുമാണ് തെരുവ് നായ ശല്യം രൂക്ഷമാകുന്നത്. കുദൂര്‍ ഭാഗങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. ഏതാനും ആഴ്ചകളായി പ്രദേശവാസികള്‍ ഭീതിയോടെയാണ് കഴിയുന്നത്. രാവിലെയും രാത്രിയും മദ്രസയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളടക്കം ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. തെരുവ് നായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.