കേരളത്തിലെ തെരുവ് നായ ശല്യം; ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ ആക്രമണങ്ങള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കാന്‍ തീരുമാനിച്ചത്. സുപ്രീംകോടതിയുടെ പരിഗണനയില്‍ നേരത്തെയുള്ള കേസില്‍ കേരളത്തിലെ നിലവിലെ സാഹചര്യം ഹര്‍ജിക്കാരന്‍ അറിയിക്കുകയായിരുന്നു. പേ വിഷബാധയ്ക്ക് എതിരെയുള്ള വാക്‌സിന്‍ എടുത്തിട്ടും 12 വയസുകാരി മരിച്ചത് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ഓഗസ്റ്റില്‍ മാത്രം കേരളത്തില്‍ 8 പേര്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചതായി ഹര്‍ജിക്കാരനായ […]

ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ ആക്രമണങ്ങള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കാന്‍ തീരുമാനിച്ചത്. സുപ്രീംകോടതിയുടെ പരിഗണനയില്‍ നേരത്തെയുള്ള കേസില്‍ കേരളത്തിലെ നിലവിലെ സാഹചര്യം ഹര്‍ജിക്കാരന്‍ അറിയിക്കുകയായിരുന്നു. പേ വിഷബാധയ്ക്ക് എതിരെയുള്ള വാക്‌സിന്‍ എടുത്തിട്ടും 12 വയസുകാരി മരിച്ചത് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഓഗസ്റ്റില്‍ മാത്രം കേരളത്തില്‍ 8 പേര്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചതായി ഹര്‍ജിക്കാരനായ സാബു സ്റ്റീഫന്റെ അഭിഭാഷകന്‍ വി.കെ. ബിജു സുപ്രീംകോടതിയെ അറിയിച്ചു. ഇതില്‍ രണ്ടു പേര്‍ പ്രതിരോധ വാക്‌സിന്‍ എടുത്തവരാണ്. പ്രതിരോധ വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ ഒരു സമിതിയെ രൂപീകരിച്ചുണ്ട്. എന്നാല്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഇപ്പോഴും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നുവെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.

Related Articles
Next Story
Share it