കാഞ്ഞങ്ങാട്ടും ബേക്കലിലും തെരുവ്‌നായ്ക്കളുടെ ആക്രമണം; 9 പേര്‍ക്ക് കടിയേറ്റു
കാഞ്ഞങ്ങാട്/ബേക്കല്‍: കാഞ്ഞങ്ങാട്ടും ബേക്കലിലും വീണ്ടും തെരുവ്‌നായ്ക്കളുടെ വിളയാട്ടം. ഹൊസ്ദുര്‍ഗ് നിത്യാനന്ദാശ്രമ പരിസരത്ത് വെച്ച് ആറു പേരെ തെരുവ്‌നായ കടിച്ചു പരിക്കേല്‍പ്പിച്ചു. ആടിനെയും കോഴികളെയും കടിച്ചുകൊന്നൊടുക്കി. കഴിഞ്ഞ ദിവസമാണ് സംഭവം. ആശ്രമം സന്ദര്‍ശിക്കാനെത്തിയവര്‍ക്കാണ് നായയുടെ കടിയേറ്റത്. അരയിയില്‍ ആടിനെ കടിച്ചു കൊന്നു. മറ്റൊരാടിനെ കടിച്ചു പരിക്കേല്‍പ്പിച്ചു. കാര്‍ത്തികയിലെ പി.പി ദാമോദരന്റെ ആടിനെയാണ് കൊന്നത്. നാരായണിയുടെ ആടിനെയാണ് കടിച്ചത്. സൗത്ത് ചിത്താരിയില്‍ തെരുവ്‌നായ്ക്കള്‍ 10 കോഴികളെയാണ് കടിച്ചു കൊന്നത്. അസീസ് അടുക്കത്തിന്റെ വീട്ടിലെ കോഴികളെയാണ് കൊന്നത്. അതിനിടെ വളര്‍ത്തുനായയുടെ കടിയേറ്റ് […]

കാഞ്ഞങ്ങാട്/ബേക്കല്‍: കാഞ്ഞങ്ങാട്ടും ബേക്കലിലും വീണ്ടും തെരുവ്‌നായ്ക്കളുടെ വിളയാട്ടം. ഹൊസ്ദുര്‍ഗ് നിത്യാനന്ദാശ്രമ പരിസരത്ത് വെച്ച് ആറു പേരെ തെരുവ്‌നായ കടിച്ചു പരിക്കേല്‍പ്പിച്ചു. ആടിനെയും കോഴികളെയും കടിച്ചുകൊന്നൊടുക്കി. കഴിഞ്ഞ ദിവസമാണ് സംഭവം. ആശ്രമം സന്ദര്‍ശിക്കാനെത്തിയവര്‍ക്കാണ് നായയുടെ കടിയേറ്റത്. അരയിയില്‍ ആടിനെ കടിച്ചു കൊന്നു. മറ്റൊരാടിനെ കടിച്ചു പരിക്കേല്‍പ്പിച്ചു. കാര്‍ത്തികയിലെ പി.പി ദാമോദരന്റെ ആടിനെയാണ് കൊന്നത്. നാരായണിയുടെ ആടിനെയാണ് കടിച്ചത്. സൗത്ത് ചിത്താരിയില്‍ തെരുവ്‌നായ്ക്കള്‍ 10 കോഴികളെയാണ് കടിച്ചു കൊന്നത്. അസീസ് അടുക്കത്തിന്റെ വീട്ടിലെ കോഴികളെയാണ് കൊന്നത്. അതിനിടെ വളര്‍ത്തുനായയുടെ കടിയേറ്റ് പുല്ലൂര്‍ തടത്തിലിലെ വിനീഷി(26)നെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നീലേശ്വരം മാര്‍ക്കറ്റില്‍ നിന്നും നായയുടെ കടിയേറ്റയാളും ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടി. ഇന്നലെ വൈകിട്ടാണ് സംഭവം. ബന്ധുവീട്ടിലേക്ക് നടന്ന് പോവുന്നതിനിടെ ബേക്കലില്‍ വീട്ടമയ്ക്ക് തെരുവ് നായയുടെ കടിയേറ്റു.
ബേക്കല്‍ പുതിയ കടപ്പുറത്തെ ഭാരതി(65)ക്കാണ് കടിയേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. കാലിനും മുഖത്തും നായയുടെ കടിയേറ്റ ഭാരതിയെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.