വിമാനത്താവളത്തിലെ വിചിത്രാനുഭവങ്ങള്‍!
ഗ്ലാസ്‌ഗോയിലേക്കുള്ള എന്റെ യാത്രതുടങ്ങിയത് മംഗലാപുരത്ത് നിന്നായിരുന്നു. മനസ്സു നിറയെ സ്‌കോട്‌ലാന്റിനെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍. മുമ്പ് എഴുതിയത് പോലെ മംഗളൂരു-മുംബൈ-ലണ്ടണ്‍-ഗ്ലാസ്‌ഗോ റൂട്ട് എളുപ്പമായത് കൊണ്ട് തിരഞ്ഞെടുത്തു. മുംബൈയില്‍ നിന്നും പുലര്‍ച്ചെ 2.15നാണ് ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ വിമാനം. മനസ്സിലെ സന്തോഷം ആശങ്കയ്ക്കിടമില്ലാതാക്കി. കൃത്യസമയത്ത് തന്നെ ബോര്‍ഡിങ്ങ് കഴിഞ്ഞു. വിമാനം ടേക്ഓഫ് ചെയ്തു. മനസ്സില്‍ സ്വപ്‌നങ്ങളുടെ വേലിയേറ്റം. സന്തോഷത്തിന്റെ മഴവില്‍ വര്‍ണ്ണങ്ങള്‍ വിടര്‍ത്തി. ഹീത്രു വിമാനത്താവളത്തിലേക്കെത്തണമെങ്കില്‍ ഏകദേശം പത്തര മണിക്കൂര്‍ യാത്ര ചെയ്യണം. ബ്രിട്ടീഷ് എയര്‍വെയ്‌സ് സ്വാഗതം ചെയ്യുന്ന അനൗണ്‍സ്‌മെന്റ്് ഹിന്ദിയിലും […]
ഗ്ലാസ്‌ഗോയിലേക്കുള്ള എന്റെ യാത്രതുടങ്ങിയത് മംഗലാപുരത്ത് നിന്നായിരുന്നു. മനസ്സു നിറയെ സ്‌കോട്‌ലാന്റിനെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍. മുമ്പ് എഴുതിയത് പോലെ മംഗളൂരു-മുംബൈ-ലണ്ടണ്‍-ഗ്ലാസ്‌ഗോ റൂട്ട് എളുപ്പമായത് കൊണ്ട് തിരഞ്ഞെടുത്തു. മുംബൈയില്‍ നിന്നും പുലര്‍ച്ചെ 2.15നാണ് ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ വിമാനം. മനസ്സിലെ സന്തോഷം ആശങ്കയ്ക്കിടമില്ലാതാക്കി. കൃത്യസമയത്ത് തന്നെ ബോര്‍ഡിങ്ങ് കഴിഞ്ഞു. വിമാനം ടേക്ഓഫ് ചെയ്തു. മനസ്സില്‍ സ്വപ്‌നങ്ങളുടെ വേലിയേറ്റം. സന്തോഷത്തിന്റെ മഴവില്‍ വര്‍ണ്ണങ്ങള്‍ വിടര്‍ത്തി. ഹീത്രു വിമാനത്താവളത്തിലേക്കെത്തണമെങ്കില്‍ ഏകദേശം പത്തര മണിക്കൂര്‍ യാത്ര ചെയ്യണം. ബ്രിട്ടീഷ് എയര്‍വെയ്‌സ് സ്വാഗതം ചെയ്യുന്ന അനൗണ്‍സ്‌മെന്റ്് ഹിന്ദിയിലും […]
ഗ്ലാസ്‌ഗോയിലേക്കുള്ള എന്റെ യാത്രതുടങ്ങിയത് മംഗലാപുരത്ത് നിന്നായിരുന്നു. മനസ്സു നിറയെ സ്‌കോട്‌ലാന്റിനെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍. മുമ്പ് എഴുതിയത് പോലെ മംഗളൂരു-മുംബൈ-ലണ്ടണ്‍-ഗ്ലാസ്‌ഗോ റൂട്ട് എളുപ്പമായത് കൊണ്ട് തിരഞ്ഞെടുത്തു. മുംബൈയില്‍ നിന്നും പുലര്‍ച്ചെ 2.15നാണ് ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ വിമാനം. മനസ്സിലെ സന്തോഷം ആശങ്കയ്ക്കിടമില്ലാതാക്കി.
കൃത്യസമയത്ത് തന്നെ ബോര്‍ഡിങ്ങ് കഴിഞ്ഞു. വിമാനം ടേക്ഓഫ് ചെയ്തു. മനസ്സില്‍ സ്വപ്‌നങ്ങളുടെ വേലിയേറ്റം. സന്തോഷത്തിന്റെ മഴവില്‍ വര്‍ണ്ണങ്ങള്‍ വിടര്‍ത്തി. ഹീത്രു വിമാനത്താവളത്തിലേക്കെത്തണമെങ്കില്‍ ഏകദേശം പത്തര മണിക്കൂര്‍ യാത്ര ചെയ്യണം. ബ്രിട്ടീഷ് എയര്‍വെയ്‌സ് സ്വാഗതം ചെയ്യുന്ന അനൗണ്‍സ്‌മെന്റ്് ഹിന്ദിയിലും ഇംഗ്ലീഷിലും. യാത്രാസമയവും പറഞ്ഞു. വൈകുന്നേരത്തിന് മുമ്പ് തന്നെ മുംബൈ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. ഉറങ്ങാത്തതിന്റെ ക്ഷീണമുണ്ടെങ്കിലും ഉത്ക്കണ്ഠയായിരുന്നോ, സന്തോഷം കൊണ്ടാണെന്നോ എന്നറിയില്ല ഉറക്കം വന്നതേയില്ല. വിമാനത്തിനകത്ത് നിന്ന് സുഭിക്ഷമായ ഭക്ഷണവും ലഭിച്ചു. ബ്രിട്ടീഷ് എയര്‍വെയിസ് ഇപ്പോഴും അതിന്റെ പ്രൗഢി നിലനിര്‍ത്തുന്നുണ്ടെന്ന് തോന്നി. ലാഭ നഷ്ടം നോക്കാതെ ആര്‍ഭാടമായിത്തന്നെ അവര്‍ അതിഥികളെ സ്വീകരിക്കുന്നു.
രാവിലെ ഏഴുമണിയോടടുക്കാറാവുമ്പോള്‍ അനൗണ്‍സ്‌മെന്റ് വന്നു. വിമാനം ഇംഗ്ലണ്ടിന് മുകളിലാണെന്നും ഉടന്‍ തന്നെ ലാന്റ് ചെയ്യുമെന്നും. സീസണല്ലാത്തത് കൊണ്ട് വിമാനത്തില്‍ സീറ്റുകള്‍ ഒഴിവുണ്ടായിരുന്നു. എല്ലാവരും ലാന്റിങ്ങിനായി ഒരുങ്ങിതുടങ്ങി. സീറ്റ് ബെല്‍റ്റു ലോക്ക് ചെയ്തു. ഉറക്കച്ചടവില്‍ നിന്നും ഉണര്‍വ്വ് പകരാന്‍ നനഞ്ഞ ചെറിയ തോര്‍ത്തുകള്‍ എയര്‍ ഹോസ്റ്റസുമാര്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നു. കൂടെ മിഠായിയും. എന്റെ കാത്തിരിപ്പിനറുതിയും.
അല്‍പനിമിഷങ്ങള്‍ക്കകം വിമാനം ലാന്റ് ചെയ്തു. എയര്‍ ഹോസ്റ്റസുമാര്‍ നല്ല പ്രഭാതമാശംസിക്കുകയും സന്തോഷകരവും സുരക്ഷിതവുമായ നാളുകളാവട്ടെ ഇംഗ്ലണ്ടില്‍ എന്നും കൂട്ടിച്ചേര്‍ത്തു.
വിമാനത്തില്‍ നിന്നിറങ്ങി അറൈവല്‍ ഏരിയയിലേക്ക് നീങ്ങി. ലഗേജ് കലക്ട് ചെയ്തു. വിസാ വെരിഫിക്കേഷന്‍ കഴിഞ്ഞു. ബ്രിട്ടീഷ് മണ്ണില്‍ കാലുകുത്തിയതിന്റെ ഉന്മാദം എന്റെ ഉറക്കച്ചടവിനെ എങ്ങോ തട്ടി മാറ്റി. ഞാന്‍ ഉണര്‍ന്നു. വിവിധ നിറങ്ങളിലും രൂപങ്ങളിലും വിരാജിക്കുന്ന സ്വപ്‌നങ്ങള്‍ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. ഗ്രാമീണ ഇന്ത്യക്കാരന്റെ ചിന്തകള്‍ എന്നിലും തെളിഞ്ഞു. എന്റെ ചിന്ത ഏകദേശം മുക്കാല്‍ നൂറ്റാണ്ട് പിറകോട്ട് പോയി. ഇന്ത്യയുടെ സമ്പത്ത് മുഴുവനും കച്ചവടത്തിനായി വന്ന് കട്ട് കൊണ്ട് പോയവര്‍. എന്റെ പിതാമഹന്‍മാരെയും പ്രപിതാക്കളെയും അടിമകളാക്കിയവര്‍.
അല്‍പ നേരം അവിടെ നിന്നു. സ്വപ്‌ന സഞ്ചാരത്തിലെന്ന പോലെ. ഒരു വലിയ പരസ്യത്തിന് മുമ്പിലാണ് നില്‍ക്കുന്നത്. ലണ്ടന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഒരു ചെറുപ്പക്കാരന്‍ ആര്‍ത്തുല്ലസിച്ചു കൈകള്‍ രണ്ടും മേലോട്ടുയര്‍ത്തി പരസ്യ വാചകത്തിനു താഴെയും. പ്രകാശം മിന്നിമറയുന്ന ഒരു പരസ്യമായിരുന്നു അത്. ആ പരസ്യം എന്നെ സ്വപ്‌നത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് നയിച്ചു. ലണ്ടന്റെ ആതിഥേയത്വം ഉള്‍ക്കൊണ്ടു. ഞാന്‍ കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മകളില്‍ നിന്നും വര്‍ത്തമാന കാലത്തെ യാഥാര്‍ത്ഥ്യത്തിലേക്ക് വഴിമാറി. ഇനിയെന്ത്?
10.30 നാണ് ഗ്ലാസ്‌ഗോ കണക്ഷന്‍ വിമാനം. ഞാന്‍ വിമാനത്താവളത്തിനകത്തുതന്നെയാണ് ഉള്ളതും. ബോര്‍ഡിംഗ് പാസ്സുമുണ്ട്. ബ്രീഫ് കേസ് ഒഴികെ ലഗ്ഗേജൊന്നുമില്ല. അഞ്ചാം നമ്പര്‍ ടെര്‍മ്മിനലിലാണ് ഗ്ലാസ്‌ഗോ വിമാനം.
ഭക്ഷണശാലകളിലൂടെ കണ്ണോടിച്ചു. ആകര്‍ഷകമായി തോന്നിയ ഒന്നില്‍ കയറി. എന്റെ കയ്യിലുള്ള ബ്രിട്ടണ്‍ പൗണ്ടിന് പരിമിതിയുണ്ടായിരുന്നത് കൊണ്ട് കൗണ്ടറില്‍ പോയി വില ചോദിച്ചു ഓര്‍ഡര്‍ ചെയ്തു.
കോഫിയും സാന്‍ഡ് വിച്ചും കഴിച്ചപ്പോള്‍ ഉന്മേഷവാനായി. എന്റെ യാത്രാക്ഷീണം എങ്ങോട്ടോ പോയി. മാത്രമല്ല എന്റെ പ്രഫഷണല്‍ ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ നേട്ടത്തിന് പിറ്റെ ദിവസം പങ്കാളിയാവുകയുമാണ്. ഇംഗ്ലണ്ടിലെ തണുത്തുറഞ്ഞ ശൈത്യകാല പുലരിയില്‍ എനിക്ക് ചൂട് പകരുവാന്‍ ഇത്തരം ചിന്തകള്‍ തന്നെ മതിയായി. ഞാനവിടെ ഒരു സോഫയില്‍ ഇരുന്നു. പദ്ധതികള്‍ ആസൂത്രണം ചെയ്തു. എയര്‍പോര്‍ട്ട് മുഴുവനും കണ്ണോടിച്ചു നോക്കി. എത്ര വലുത് ! എത്ര മനോഹരം! അധികം യാത്രക്കാരൊന്നുമുണ്ടായിയിരുന്നില്ല. അതുകൊണ്ട് തിരക്കുകുറവും.
എഴുന്നേറ്റ് തൊട്ടു മുമ്പില്‍ കാണുന്ന സൂചനാ ബോര്‍ഡിനകത്തേക്ക് നീങ്ങി. വിമാന സമയവും ടെര്‍മിനലും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. പോകേണ്ട ദിശയിലേക്ക്, അഞ്ചാമത്തെ ടെര്‍മിനലിലേക്ക് വഴിയും കാണിച്ചിരുന്നു. പാസ്‌പോര്‍ട്ടും ടിക്കറ്റും കുപ്പായത്തിന്റെ കീശയില്‍ത്തന്നെയുണ്ട്. അതാണല്ലൊ ഏക ഐഡന്റിറ്റി. ഇന്ത്യ മഹാരാജ്യത്തിലെ, കേരള സംസ്ഥാനത്തിലെ, കാസര്‍കോട് താലൂക്കിലെ, കൂഡുലു ഗ്രാമത്തിലെ എരിയാല്‍ പ്രദേശത്തെ അബ്ദുറഹിമാന്റെയും സൈനബിയുടെയും മകന്റെ അടയാളമുദ്ര. നഷ്ടപ്പെട്ടാല്‍ എല്ലാം തീര്‍ന്നു. അതുകൊണ്ടു അതവിടെത്തന്നെയുണ്ടോ എന്ന് ഇടക്കിടെ തൊട്ടു നോക്കിഉറപ്പിക്കും. മുകളില്‍ രോമക്കുപ്പായവും തലപ്പാവും വേറെയുണ്ട്. തണുപ്പില്‍ നിന്നുമുള്ള രക്ഷാകവചമായി.
ദിശാ ബോര്‍ഡില്‍ അഞ്ചാം ടെര്‍മിനല്‍ സൂചിപ്പിച്ച ഭാഗത്തേക്ക് വിമാനത്താവളത്തിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് നീങ്ങിത്തുടങ്ങി. പത്തരമണിയാവാന്‍ മൂന്ന് മണിക്കൂറെങ്കിലും ഉണ്ട്. ഞാന്‍ പോകേണ്ട ടെര്‍മിനല്‍ അടുത്തെങ്ങാനുമായിരിക്കുമെന്ന് കരുതി നടത്തം തുടങ്ങി. വലിയ ഭാരങ്ങളൊന്നും കയ്യിലില്ല എന്നത് സൗകര്യപ്രദവുമായിരുന്നു. ആരോടും വഴി ചോദിച്ചുമില്ല. ദിശാ ബോര്‍ഡ് കാണുന്നതനുസരിച്ചു നടത്തം തന്നെ.
എസ്‌കലേറ്ററുകളും കോണിപ്പടികളും ലിഫ്റ്റുകളും കയറിയിറങ്ങി എങ്ങുമെത്തിയില്ല. കുട്ടികളുടെ മാസികകളിലെ വഴി കണ്ടുപിടിക്കുക എന്ന പംക്തി പോലെയായി എന്റെ തിരിഞ്ഞു കളി. ഉള്ളില്‍ ഒരു ഭയം. ഒരാളെപ്പോലും ഞാന്‍ വന്ന വഴിയിലെങ്ങും കണ്ടില്ല. ഇംഗ്ലണ്ടിലുള്ള സുഹൃത്തുക്കളിലാരോടെങ്കിലും വിളിച്ചു ചോദിക്കാമെന്നു വെച്ചാല്‍ കൊണ്ട് വന്ന സിം കാര്‍ഡ് ആക്ടിവേറ്റ് ആയിട്ടുമില്ല.
ആകെക്കൂടി അസ്വസ്ഥത. സമയം മുന്നോട്ട് പോവുകയാണ്. കണക്ഷന്‍ വിമാനം കിട്ടുമോ എന്ന സംശയവും തോന്നിത്തുടങ്ങി. നിരാശനായി തൊട്ടടുത്തു കണ്ട കസേരയില്‍ ഇരുന്നു. ചുറ്റുവട്ടത്തൊന്നും ആരുമില്ലെന്നുറപ്പ്. നടന്ന ക്ഷീണവും. ഉറങ്ങാത്തതിന്റെ ക്ഷീണം വേറെയും. രണ്ടുമായപ്പോള്‍ കണ്‍പോളകള്‍ക്ക് ഭാരമനുഭവപ്പെടുകയും അറിയാതെ ഉറക്കത്തിലേക്ക് വഴുതുകയും ചെയ്തു. അല്‍പ സമയം കൊണ്ട് എന്റെ രോമക്കുപ്പായത്തിന്റെ വശത്തുള്ള കീശയില്‍ എന്തോ അനങ്ങുന്നത് പോലെ തോന്നി. ഞെട്ടി എണീറ്റു. സ്വപ്‌നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന വേര്‍തിരിവിന് അല്‍പം സമയമെടുത്തു. ആഭരണങ്ങളൊന്നുമണിയാത്ത തടിച്ച ഒരു കൈ കീശയില്‍ നിന്നും പുറത്തു വരുന്നു.
തിരിഞ്ഞു നോക്കിയപ്പോള്‍ മൂക്കുത്തിയും കാതില്‍ ജിമിക്കി കമ്മലുമണിഞ്ഞ കറുത്ത് തടിച്ച ഒരു സ്ത്രീ കസേരയ്ക്ക് പിറകില്‍ നില്‍ക്കുന്നു. ഞാന്‍ രോഷാകുലനായി. ബഹളം വെക്കുമെന്നും പൊലീസിനെ വിളിക്കുമെന്നും പറഞ്ഞു. ആ സ്ത്രീ അല്‍പം മാറി നിന്നു. കരയുന്ന ഭാവത്തിലായി. താന്‍ നൈജീരിയക്കാരിയാണെന്നും എന്തോ അപകടത്തില്‍ എല്ലാം നഷ്ടപ്പെട്ടെന്നും സഹായിക്കണമെന്നും പറഞ്ഞു തുടങ്ങി. അപ്പോഴേക്കും എന്റെ തൊട്ടു മുമ്പില്‍ ഒരുവാതില്‍ തുറക്കുന്നതു കണ്ടു. നൈജീരിയക്കാരിയുടെ അടുത്ത് നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഞാനങ്ങോട്ട് നീങ്ങി. ഉടനെത്തന്നെ മെട്രോ ട്രൈന്‍ പോലെയുള്ള ഒരു വണ്ടി വന്നു നിന്നു. ഞാന്‍ അതില്‍ കയറിപ്പറ്റി. അകത്തു കയറിയിരുന്നപ്പോള്‍ ആശ്വാസം തോന്നി. അടുത്തിരിക്കുന്ന ആളോട് കുശലാന്വേഷണം നടത്തി. പ്രസ്തുത വണ്ടി അഞ്ചാമത്തെ ടെര്‍മിനലിലേക്കാണെന്നു പറഞ്ഞു. വിമാനത്താവളത്തിലെ ഈ സൗകര്യം വളരെ ഉപയോഗപ്രദമാണെന്നും ആരും നടന്നു പോകാറില്ലെന്നും അയാളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.
ഞാനെത്തുമ്പോള്‍ അഞ്ചാം ടെര്‍മിനലില്‍ ഗ്ലാസ്‌ഗോ വിമാനത്തിലേക്കുള്ള ബോര്‍ഡിംഗ് തുടങ്ങിയിരുന്നു.
നേരെ വിമാനത്തിലേക്ക്. ബോര്‍ഡിംഗ് പാസ്സ് കാണിച്ചു സീറ്റുറപ്പിച്ചു. എന്റെ മനസ്സ് വിവിധ വിചാരങ്ങളിലൂടെ സഞ്ചാരം തുടങ്ങി. ഒരു യാത്ര തീര്‍ന്നിട്ടില്ല. വിവിധ തരം ആള്‍ക്കാര്‍. വ്യത്യസ്ത രീതീകളും. ഹോമോസാപിയന്‍ എന്നറിയപ്പെടുന്ന മനുഷ്യ ജാതിയിലെ വൈവിധ്യങ്ങള്‍ നമ്മളെ അമ്പരപ്പിക്കും. ചിന്തകള്‍ എട്ടുവര്‍ഷംപിറകോട്ടു പോവുകയാണ്. ഒരു ഫ്‌ളാഷ് ബാക്കായി. ഞാന്‍ മദീനയില്‍ ആറ് വര്‍ഷം ജോലി ചെയ്തിരുന്നു. ഒരു പാട് നല്ല സൗഹൃദങ്ങള്‍ മദീന എനിക്ക് സമ്മാനിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ സഹപ്രവര്‍ത്തകനായ ഒരു ആഫ്രിക്കന്‍ ഡോക്ടറുണ്ടായിരുന്നു. ഡോ. അഹമ്മദ്. എന്നോടത്രക്കും സ്‌നേഹമാണ്. എന്റെ തന്നെ പ്രായമുള്ള അതികായനായ ഒരു വ്യക്തി. അവരുടെ വീട്ടില്‍ എന്തുണ്ടാക്കിയാലും ഒരോഹരി എനിക്കും കൊണ്ട് തരും. ഞാന്‍ മദീന വിട്ടു കഴിഞ്ഞ ശേഷം ഹജ്ജ് ഡ്യൂട്ടിക്കായി വീണ്ടും പോയപ്പോഴും ദിവസവും എന്റെ റൂമില്‍ വരുമായിരുന്നു. എനിക്ക് വീട്ടില്‍ വിരുന്ന് നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മദീന സന്ദര്‍ശിച്ചപ്പോള്‍ അഹമ്മദ് മദീന വിട്ടിരുന്നു. ഉയര്‍ന്ന പദവി ലഭിച്ച് റിയാദിലേക്ക് മാറി. ഫോണ്‍ വഴി ബന്ധപെട്ടിരുന്നു. വല്ലപ്പോഴെങ്കിലും ഡോക്ടര്‍ അഹമ്മദ് വിളിക്കാറുമുണ്ട്.
എന്റെ ഗൃഹാതുരത്വത്തിന് തീവ്രതയേറിയപ്പോള്‍ മദീനയിലെ ജോലിരാജി വെക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ അഹമ്മദ് ബേജാറായി. കുടുംബത്തെ മുഴുവനും മദീനയിലേക്ക് കൊണ്ടുപോയാല്‍ പ്രശ്‌നം തീരുമെന്ന് അഹമ്മദ് പറഞ്ഞു. ഗൃഹാതുരത്വം എന്റെ തീരുമാനത്തെ ബലപ്പെടുത്തി. ഞാന്‍ രാജി എഴുതിക്കൊടുത്തു. അഹമ്മദ് ഒരു നിബന്ധന വെച്ചു.
അവസാനമായി പിരിഞ്ഞു പോകുമ്പോള്‍ കൊണ്ടു വിടുന്നത് അവനായിരിക്കണമെന്ന്. ഞാനതിന് സമ്മതിച്ചു. അങ്ങനെ മദീനയിലെ ജോലി മതിയാക്കി അഹമ്മദിന്റെ പുതിയ വണ്ടിയില്‍ കയറി മദീന എയര്‍പോര്‍ട്ടിലെത്തി. കാര്‍ പാര്‍ക്കിലൊതുക്കി. ലഗേജുകളെടുത്തു എയര്‍പോര്‍ട്ടിലെത്തി. പിരിയാന്‍ നേരത്ത് എന്നെ കെട്ടിപ്പിടിച്ചു ഏങ്ങി ഏങ്ങി ഉച്ചത്തില്‍ കരഞ്ഞു; യാ അബ്ദുല്‍ സത്താര്‍ ഇനിയെന്നാണ് താങ്കളെ കാണുക. താങ്കളെ നഷ്ടപെടുന്നതില്‍ അതിയായ ഖേദമുണ്ടെന്ന് വിളിച്ചു പറയുന്നുമുണ്ടായിരുന്നു.
ഡോ. അഹമ്മദിന്റെ വിതുമ്പല്‍ എന്റെ മനസ്സിലിന്നും ജീവിക്കുന്ന ഒരോര്‍മ്മയാണ്. അഹമ്മദും നൈജീരിയക്കാരനാണെന്നത് യാദൃച്ഛികവും എന്റെ മനോവ്യാപാരം ഇങ്ങനെ വഴിമാറിയപ്പോള്‍ ഗ്ലാസ്‌ഗോ വിമാനം താവളത്തിന് മുകളിലെത്തിയതേ അറിഞ്ഞില്ല!